- Trending Now:
ചാലക്കുടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2024-25 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത നിശ്ചിത ട്രേഡിൽ ലഭിച്ച ടെക്നിക്കൽ ഹയർസെക്കണ്ടറി ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ വിജയം അല്ലെങ്കിൽ എസ്.എസ്.എൽ.സിയോടൊപ്പം നാഷണൽ ഡ്രേഡ് സർട്ടിഫിക്കറ്റ്/ കേരള എഞ്ചിനീയറിംഗ് പരീക്ഷ/ വൊക്കേഷൻ ഹയർസെക്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിൽ നിശ്ചിത ട്രേഡിലുള്ള വിജയം. 3 വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഓഗസ്റ്റ് 22 ന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം. ഫോൺ: 0480 2960400, 2706100.
പാലക്കാട് ഗവ വിക്ടോറിയ കോളേജിൽ തമിഴ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി നെറ്റ് യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. അവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് ബിരുദാനന്തര ബിരുദത്തിൽ നേടിയവരെയും പരിഗണിക്കും. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19ന് രാവിലെ 10.30ന് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. അഭിമുഖത്തിന് മുമ്പായി കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഫോൺ: 0491 2576773.
പട്ടികവർഗ വികസന ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലും ഇ-ഓഫീസ് / ഐ.ടി സെൽ / ഇ-ഗ്രാന്റ്സ് സേവനങ്ങൾ / പദ്ധതി നിർവഹണം എന്നിവ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയർ / ഓവർസിയർ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള പട്ടികവർഗക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഐ.ടി വിഭാഗത്തിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് / ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് / ബി.സി.എ / കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ ഉള്ളവർക്കും സിവിൽ വിഭാഗത്തിൽ സിവിൽ എഞ്ചിനിയറിങ് ബി.ടെക് / ഡിപ്ലോമ / ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം പാലക്കാട് സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന ഓഫീസിൽ സമർപ്പിക്കണം. അവസാനതിയ്യതി ഓഗസ്റ്റ് 19ന് വൈകിട്ട് അഞ്ചിന്. അപേക്ഷ ഫോം www.stdd.kerala.gov.in ലും പട്ടികവർഗ വികസന ഓഫീസുകളിലും ലഭിക്കും. ഫോൺ: 0491 2505383.
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 വർഷത്തേക്ക് സംസ്കൃതം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ ഒന്നുവീതം അതിഥി അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് / പി.എച്ച്.ഡിയും ആണ് യോഗ്യത. അസൽ രേഖകളും പകർപ്പുകളുമായി ഓഗസ്റ്റ് 22ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം. ബന്ധപ്പെട്ട രേഖകൾ ഓഗസ്റ്റ് 20ന് മുമ്പായി guestinterviewgca@gmail.com എന്ന ഇമെയിലിൽ സ്കാൻ ചെയ്ത് അയയ്ക്കണം. തൃശൂർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് അഭിമുഖത്തിന് ഹാജരാക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ : 04924 254142.
കെ.എസ്.ഇ.ബി ലിമിറ്റഡ് പട്ടാമ്പി ഇലക്ട്രിക്കൽ സബ് ഡിവിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മീറ്റർ റീഡർമാരെ നിയമിക്കും. ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ഡിപ്ലോമ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും ഇടയിൽ പ്രായമുള്ള പോലീസ് ക്ലിയറൻസ് ലഭ്യമാക്കാൻ ബുദ്ധിമുട്ടില്ലാത്ത വ്യക്തികൾക്ക് അപേക്ഷിക്കാം. വ്യക്തിവിവരണക്കുറിപ്പും അനുബന്ധങ്ങളും aeeesdpattambi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക. സംശയനിവാരണത്തിനും ഇമെയിൽ മാത്രം ഉപയോഗിക്കുക. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.