- Trending Now:
പാണഞ്ചേരി പഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് പ്രതിമാസം ഹോണറേറിയം വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പാണഞ്ചേരി പഞ്ചായത്തിലെ വനിതാ വികസന പ്രവർത്തനങ്ങളും, ജാഗ്രത സമിതി ജി ആർ സി തുടങ്ങിയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും, ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് തസ്തികയിലേക്ക് പരിഗണിക്കുക. 2024 ജനുവരി 1 ന് 40 വയസ്സ് കഴിയാത്ത വനിതകൾക്കാണ് അവസരം. ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനന തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 27 ന് രാവിലെ 10.30 ന് പാണഞ്ചേരി പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
തൃശ്ശൂർ ഗവ. ഡെന്റൽ കോളജിലെ ഒ.എം.എഫ്.എസ്, പീഡോഡോണ്ടിക്സ്, പെരിയോഡോണ്ടിക്സ്, കൺസർവേറ്റീവ് ഡെന്റിസ്ട്രി വിഭാഗങ്ങളിൽ സീനിയർ റെസിഡന്റുമാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പി.ജി യാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം നവംബർ 26 ന് രാവിലെ 11 ന് അഭിമുഖത്തിനായി കോളേജിൽ എത്തിച്ചേരണം.
റാന്നി-പെരുനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. നവംബർ 27 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി റാന്നി-പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കുറ്റൂർ പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കുന്നു. മൂന്നു വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ അല്ലെങ്കിൽ തത്തുല്യ യോഗ്യതയും പ്രവ്യത്തിപരിചയവും. നവംബർ 26 ന് 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ 9961583291.
തദ്ദേശസ്വയംഭരണ വകുപ്പിനുകീഴിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ പ്രോഗ്രാം ഓഫീസർ (എം.ഐ.എസ്) ഒഴിവുണ്ട്. എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് നവംബർ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.cleankeralacompany.com.
പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിലെ ക്ലൈമറ്റ് ചേഞ്ച് സെല്ലിൽ റിസർച്ച് ഓഫീസർ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 20 ന് വൈകിട്ട് 5 മണിക്ക് മുൻപായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.envt.kerala.gov.in, environmentdirectorate@gmail.com, 0471 2326264.
തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ ലൈബ്രറി/സൈബർസ്റ്റേഷൻ അസിസ്റ്റന്റ് ഒഴിവിലേക്ക് പി.റ്റി.എ മുഖാന്തിരം ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഉച്ചക്ക് 1 മണി മുതൽ 7 മണി വരെയാണ് പ്രവർത്തനസമയം. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം ഡിസംബർ 4ന് ഉച്ചക്ക് 2 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.
കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മേഖേന ഒരു ഫാർമസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ 29ന് രാവിലെ 11ന് കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9846947125.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.