- Trending Now:
ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രോജക്ട് 2024-25 നിർവ്വഹണത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ തസ്തികയിൽ പ്രതിമാസം 17000 രൂപ നിരക്കിൽ താത്കാലിക അടിസ്ഥാനത്തിൽ ജില്ലാ വനിത ശിശു വികസന ഓഫീസിൽ പ്രവർത്തിക്കുന്നതിന് സോഷ്യൽ വർക്ക് വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരുമായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-35. ആലപ്പുഴ ജില്ലയിൽ സ്ഥിരതാമസക്കാരിയായ നിശ്ചിത യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 13 നുള്ളിൽ ഫോട്ടോ പതിച്ച ബയോഡാറ്റയും വെള്ളപേപ്പറിലുള്ള അപേക്ഷയും പരിചയ സാക്ഷ്യപത്രം, യോഗ്യത സാക്ഷ്യപത്രങ്ങൾ എന്നിവ ചേർത്ത് ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യാലയം, ഗോവിന്ദ് കൊമേഴ്സൽ ബിൽഡിംഗ്, ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് പി ഒ 688 001. എന്ന വിലാസത്തിൽ സമർപ്പിക്കണം.
പേരാമ്പ്ര ഗവ. ഐടിഐ യിൽ മെക്കാനിക് അഗ്രിക്കൾച്ചറൽ മെഷിനറി ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 14 ന് രാവിലെ 11 മണിക്കാണ് അഭിമുഖം. ബന്ധപ്പെട്ട ട്രേഡിൽ ബിടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻടിസി എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (രണ്ടെണ്ണം) സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 9400127797.
അർദ്ധസർക്കാർ സ്ഥാപനത്തിൽ പെയിന്ററുടെ താൽക്കാലിക ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സി അല്ലെങ്കിൽ ഐ.ടി.എസ്, പെയിന്റർ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.വയസ്സ് ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ. ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് അനുവദനീയം. ശമ്പളം 13000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 18 ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
മലമ്പുഴ വനിതാ ഐ.ടി.ഐ യിലെ ഫാഷൻ ഡിസൈനിങ് ആന്റ് ടെക്നോളജി ട്രേഡിലെ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 13 രാവിലെ 10.30 ന് ഐ.ടി.ഐയിൽ നടത്തുന്നതാണ്. ബന്ധപ്പെട്ട ട്രേഡിൽ നാഷ്ണൽ ട്രേഡ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ നാഷ്ണൽ അപ്രന്റിഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷത്തെ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള മുസ്ലിം വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്. സംവരണ വിഭാഗത്തിൽപ്പെട്ട മതിയായ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ പൊതു വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ:04912815181.
കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ കമ്പ്യൂട്ടർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കംപ്യൂട്ടർ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജനുവരി 10 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0480 2720746, 8547005080.
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ (ഫിറ്റിങ്) തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 10 ന് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം രാവിലെ 10 മണിക്ക് മുമ്പ് എത്തിച്ചേരണം. വിശദ വിവരങ്ങൾ www.gecskp.ac.in ൽ ലഭിക്കും.
സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കീഴിലെ കാസർഗോഡ് ദത്തെടുക്കൽ കേന്ദ്രം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ശിശുപരിചരണ കേന്ദ്രങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ വനിതാ കെയർ ടേക്കർമാരെ നിയമിക്കുന്നു. പ്ലസ്ടു/പ്രീഡിഗ്രി പാസ്സായവരും 28-42 വയസ്സിനുള്ളിൽ പ്രായമുള്ളതുമായവനിതകൾക്ക് അപേക്ഷിക്കാം. കുട്ടികളുടെ പരിചരണ രംഗത്ത് പ്രവർത്തന പരിചയമുള്ളവർക്കും അങ്കണവാടി/പ്രീപ്രൈമറി/ബാലസേവിക കോഴ്സ് പൂർത്തിയായവർക്കും മുൻഗണന. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 10 ന് വൈകുന്നേരം അഞ്ചിനകം ksccwjob@gmail.com എന്ന ഇ മെയിൽ മുഖേനയോ തിരുവനന്തപുരം തൈക്കാടുള്ള കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഹെഡ് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.childwelfare.kerala.gov.in ൽ ലഭ്യമാണ്. ഫോൺ- 0471-2324939, 2324932.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.