- Trending Now:
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ പനമരം ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒമ്പത് വാർഡുകളിൽ ആശാപ്രവർത്തകരെ നിയമക്കുന്നു. 25 നും 45 നുമിടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുള്ളവർ ജൂലൈ രണ്ടിന് ഉച്ചക്ക് രണ്ടിന് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണം.
കേരള വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ 39,300-83,000 ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം - 695 004 എന്ന വിലാസത്തിൽ ജൂലൈ 15നകം ലഭിക്കണം.
റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സിന്റെ 2024-25 വർഷത്തെ അഡ്മിഷൻ അനുബന്ധിച്ചും ഡിസാസ്റ്റർ മാനേജ്മെന്റ് സെന്ററിലെ മറ്റു പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് യങ്ങ് പ്രൊഫഷണൽ ആയി പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നു. താമസം സൗജന്യമായിരിക്കും. ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. ജൂലൈ 12നാണ് ഇന്റർവ്യൂ. പ്രായ പരിധി 30 വയസ്. ആവശ്യമായ പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://ildm.kerala.gov.in/ ഫോൺ: 8547610005.
ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒഴിവുണ്ട്. ബി എസ് സി കമ്പ്യൂട്ടർ സയൻസ്/ ബി സി എ/ പി ജി ഡി സി എ എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ മൂന്നിന് രാവിലെ 10.30ന് ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസിൽ ഹാജരാവുക. ഫോൺ: 8547005052, 9447596129.
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വകുപ്പിൽ ട്രേഡ്സ്മാൻ (കമ്പ്യൂട്ടർ എൻജിനിയറിങ്), ട്രേഡ് ഇൻസ്പെക്ടർ (കമ്പ്യൂട്ടർ എൻജിനിയറിങ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ജൂലൈ മൂന്നിന് രാവിലെ 10ന് ട്രേഡ്സ്മാൻ തസ്തികയിലും 11 മണിക്ക് ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്കും അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2491682.
വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, എക്സ്-റേ ടെക്നിഷ്യൻ, ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫാർമസിസ്റ്റ് വിഭാഗത്തിൽ ജൂലൈ 10നും ലാബ് ടെക്നിഷ്യൻ വിഭാഗത്തിൽ 11നും എക്സ്-റേ ടെക്നിഷ്യൻ വിഭാഗത്തിൽ 12നും ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിൽ 17നുമാണ് വാക് ഇൻ ഇന്റർവ്യൂ. താത്പര്യമുള്ളവർ ബന്ധപ്പെട്ട അസൽ രേഖകളുമായി അഭിമുഖ ദിവസം രാവിലെ 10ന് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0470 2080088, 8590232509, 9846021483.
എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ എഞ്ചിനിയറിങ് വിഭാഗത്തിന് ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്കിനെ നിയമിക്കുന്നതിന് പ്ലസ്ടു യോഗ്യതയുള്ള 18 നും 38നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ നാലിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9496047217.
സംസ്ഥാന സർക്കാർ സ്ഥാപനമായ കുഴൽമന്ദം ഗവ മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളെജിൽ താൽക്കാലികാടിസ്ഥാനത്തിൽ കായികാധ്യാപകൻ, ലൈബ്രേറിയൻ ഒഴിവുകൾ. കായികാധ്യാപകന് എം.പി.എഡ്, ലൈബ്രറിയന് ബി.എൽ.ഐ.എസ്.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽനിന്നും ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സാണ് കുറഞ്ഞ യോഗ്യത. താത്പര്യമുള്ളവർ ജൂലൈ രണ്ടിന് രാവിലെ 9:30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 8547005086.
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എക്സ്റേ ടെക്നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവുകളിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനം. എക്സ്റേ ടെക്നീഷ്യൻ ഒഴിവിന് പ്ലസ്ടു , സർട്ടിഫൈഡ് റേഡിയോളജി അസിസ്റ്റന്റ് / ഡിപ്ലോമ ഇൻ റേഡിയോഗ്രാഫിക് ടെക്നീഷ്യൻ ആണ് യോഗ്യത. ഫാർമസിസ്റ്റിന് ബിഫാം / ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. യോഗ്യരായവർ ജൂലൈ ആറിന് വൈകീട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസിൽ അപേക്ഷ നൽകണം. വേതനം അതാതു കാലങ്ങളിൽ ആശുപത്രി മാനേജ്മന്റ് കമ്മറ്റി തീരുമാനിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും ഒരു സെറ്റ് അറ്റസ്റ്റഡ് കോപ്പിയും തിരിച്ചറിയൽ രേഖയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് എത്തണം. പ്രവൃത്തി പരിചയമുള്ളവർ രേഖകൾ സഹിതം എത്തേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0466 - 2213769, 2950400.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.