- Trending Now:
കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും ബിരുദവും ടെക്നോളജി ആൻഡ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40. താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 28 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ: 04972700831.
ആലപ്പുഴ ഗവ. നഴ്സിങ് കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് മാത്രം ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. സംസ്ഥാനത്തെ സർക്കാർ/ സ്വകാര്യ നഴ്സിങ് കോളജിൽ നിന്നുള്ള എം.എസ്.സി നഴ്സിങ് വിജയവും കെഎൻഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം 40 വയസ് കവിയരുത്. എസ്.സി/ എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23ന് രാവിലെ 11ന് കോളജിൽ ഹാജരാകണം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ യൂണിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് ആറുമാസത്തേയ്ക്ക് രണ്ടു റിസർച്ച് അസിസ്റ്റന്റുമാരുടെ താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 30000 രൂപ. പി.ജി.ഡി.സി.സി.ഡി യും ഒരു വർഷ പരിചയവും അല്ലെങ്കിൽ എം.എസ്സി/എം.എ സൈക്കോളജി എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി സെപ്റ്റംബർ 23 -ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സി യിൽ വാക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.cdckerala.org എന്ന വെബ്സൈറ്റിലോ, 0471-2553540 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ താത്കാലിക ഇൻസ്ട്രക്ടർ ഒഴിവുണ്ട്. 19 ന് രാവിലെ 11 ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക് കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ബന്ധപ്പെടണം.
കുടുംബശ്രീ മിഷൻ മുഖാന്തിരം മങ്കട ബ്ലോക്കിൽ നടപ്പിലാക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്റർ പദ്ധതിയുടെ ഭാഗമായി എം.ഇ.ആർ.സി സെന്ററിലേക്ക് താത്കാലിക അക്കൗണ്ടന്റിനെ നിയമിക്കുന്നു. മങ്കട ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങൾ/ കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്. എം.കോം, ടാലി, കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ എന്നിവാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും സെപ്റ്റംബർ 20 ന് വൈകീട്ട് അഞ്ചു മണിക്കകം അതത് ഗ്രാമപഞ്ചായത്തുകളിലെലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കണം.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് കോഴ്സിൽ പരിശീലകനെ ആവശ്യമുണ്ട്. ഫോൺ: 9495999731, 8281269859, 8330092230.
കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഓഫീസ് അറ്റെൻഡന്റ്- ഗ്രേഡ് -2 (വിമുക്ത ഭടൻ) തസ്തികയിൽ കാഴ്ചപരിമിത ഭിന്നശേഷി സംവരണ വിഭാഗത്തിൽ (ലോ വിഷൻ) താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏഴാം ക്ലാസ് തത്തുല്യമായ വിദ്യാഭ്യാസം (ബിരുദധാരികൾ യോഗ്യരല്ല). പ്രായം: 2024 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതതു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 27ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
ആലപ്പുഴ: വനിത ശിശു വികസന വകുപ്പ്, മുതുകുളം ഐ.സി.ഡി.എസ.് പ്രോജക്ട് പരിധിയിലുളള ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18 നും 46 നുംഇടയിൽ പ്രായമുളള (പട്ടിക ജാതി/ പട്ടിക വർഗക്കാർക്ക് പ്രായ പരിധിയിൽ മൂന്ന് വർഷത്തെ ഇളവ് അനുവദിക്കുന്നതാണ്) അർഹരായ വനിതകൾക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകാം. അപേക്ഷ ഒക്ടോബർ അഞ്ചിന് വൈകുന്നേരം അഞ്ച്മണി വരെ സ്വീകരിക്കും. അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള മുതുകുളം ശിശുവികസന പദ്ധതി ആഫീസുമായി ബന്ധപ്പെടാം. ഫോൺ. 9188959692.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.