Sections

ആയുർവേദ ഫാർമസിസ്റ്റ്, ഫിമെയിൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, അതിഥി അധ്യാപക, സിസ്റ്റം അനലിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Jul 23, 2024
Reported By Admin
Job Offers

വാക്ക് ഇൻ ഇന്റർവ്യൂ

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ് - 1 (വിദ്യാഭ്യാസ യോഗ്യത - ഡിഎഎംഇ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ്), ആയുർവേദ മെയിൽ തെറാപ്പിസ്റ്റ് - 1 (വിദ്യാഭ്യാസ യോഗ്യത - ഡിഎഎംഇ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ്) തസ്തികകളിൽ എച്ച്എംസി വഴി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം). താൽപര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 31 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം.

സൈക്കോളജി അപ്രന്റീസ് അഭിമുഖം

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രന്റിസ് ഉദ്യോഗാർഥികളെ പ്രതിമാസം 17600 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 31ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ നടക്കും. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2282020.

കോസ്റ്റ് ഗാർഡിൽ മ്യുസീഷ്യൻ

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ മ്യുസീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് dgrddemp@desw.gov.in എന്ന ഡി ജി ആർ വെബ് സൈറ്റ് സന്ദർശിയ്ക്കുക. ഓൺ ലൈൻ സമർപ്പിച്ച അപേക്ഷകളുടെ പകർപ്പ് ജില്ലാ സൈനികക്ഷേമ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 26.

സർവ്വകലാശാല ചീഫ് അഡ്മിസ്‌ട്രേറ്റീവ് ഓഫീസർ

ഗുരുഗ്രാം കെ ആർ മംഗളം സർവ്വകലാശാല ചീഫ് അഡ്മിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് dgrddemp@desw.gov.in എന്ന ഡിജി ആർ വെബ് സൈറ്റ് സന്ദർശിയ്ക്കുക. ഓൺ ലൈൻ സമർപ്പിച്ച അപേക്ഷകളുടെ പകർപ്പ് ജില്ലാ സൈനികക്ഷേമ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 26.

ആയുർവേദ ഫാർമസിസ്റ്റ് നിയമനം

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ദിവസ വേതന വ്യവസ്ഥയിൽ ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കേരള സർക്കാർ അംഗീകൃത യോഗ്യതകളുള്ള, പി എസ് സി നിഷ്‌കർഷിക്കുന്ന പ്രായപരിധിയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. അഭിമുഖം ജൂലൈ 24 ന് രാവിലെ 11 മണിക്ക് പരിയാരം ഗവ: ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. ഫോൺ 0497 2801688

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് & സയൻസ് കോളജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 26ന് രാവിലെ 10ന് അഭിമുഖത്തിനായി കോളജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: gctanur.ac.in.

സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കുട്ടികൾക്ക് സ്പീച്ച് തെറാപ്പി നൽകുന്നതിന് സ്പീച്ച് തെറാപ്പിസ്റ്റ് ആൻഡ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബി.എ.എസ്.എൽ.പി/ ഡിപ്ലോമ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂലൈ 27ന് രാവിലെ 11 മണിക്ക് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രായപരിധി 18നും 40 വയസിനും മധ്യേ. 2024 ജനുവരി 1 ന് 18 വയസ് പൂർത്തിയായിരിക്കണം. കൂടുതൽ വിവരങ്ങൾ അതിയന്നൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 0471 2227866.

സിസ്റ്റം അനലിസ്റ്റ് ഒഴിവ്

സ്‌കോൾ - കേരള സംസ്ഥാന ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ 36000 രൂപ പ്രതിമാസ നിരക്കിൽ താഴെപ്പറയുന്ന യോഗ്യതകളുള്ള ഒരു സിസ്റ്റം അനലിസ്റ്റിന്റെ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ഒന്നാം ക്ലാസ് / രണ്ടാം ക്ലാസ് ബി.ടെക് / എം.സി.എ / എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) പി.എച്ച്.പി പ്രോഗ്രാമിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പൈത്തൺ പ്രോഗ്രാമിംഗ് അഭിലഷണീയ യോഗ്യതയായിരിക്കും. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും (അഡ്രസ്, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി ഉൾപ്പെടെ) സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നേരിട്ടോ തപാൽ മാർഗമോ scolekerala@gmail.com എന്ന ഇ-മെയിലിലോ സ്‌കോൾ കേരള സംസ്ഥാന ഓഫീസ്, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന മേൽവിലാസത്തിലോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 31. ഇ-മെയിൽ മുഖേന അപേക്ഷ സമർപ്പിക്കുന്നവർ എല്ലാ രേഖകളുടെയും ഹാർഡ് കോപ്പി 2024 ആഗസ്റ്റ് 2 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. വിശദവിവരങ്ങൾ സ്‌കോൾ കേരള വെബ്‌സൈറ്റിൽ (www.scolekerala.org) ലഭ്യമാണ്.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.