- Trending Now:
വെള്ളായണി കാർഷിക കോളേജിലെ അഗ്രികൾച്ചറൽ സ്റ്റാറ്റിറ്റിക്സ് വിഭാഗത്തിൽ ഒരു അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്/ പിഎച്ച്ഡി യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് കാർഷിക കോളേജ്, വെള്ളായണി ഡീൻ ഓഫ് ഫാക്കൽറ്റിയുടെ ഓഫീസിൽ 6.02.2025 നു രാവിലെ 10 മണിക്ക് നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. വിശദാംശങ്ങൾക്ക് www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിലെ ബി.ടെക്/ ബി.ഇ/ എം.ടെക്/ എം.ഇ അല്ലെങ്കിൽ എംസിഎ ആണ് യോഗ്യത. സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ഫെബ്രുവരി 10ന് വൈകിട്ട് നാലിനുമുമ്പ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാംനില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
എറണാകുളം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഏറോമോഡലിങ് ഇൻസ്ട്രക്ടർ കം സ്റ്റോർ കീപ്പർ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഒരു ഒഴിവു നിലവിലുണ്ട് .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കേറ്റുകളും സഹിതം ഫെബ്രുവരി 11 ന് മുമ്പ് അതതു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് ലഭിക്കും. ഭിന്നശേഷിക്കാർ അർഹരല്ല. ഫോൺ04842422458.
കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ കോവിൽക്കടവ് ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ അപേക്ഷ തയ്യാറാക്കി ഫെബ്രുവരി 3 വൈകുന്നേരം 5 ന് മുൻപായി അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നേരിട്ടോ, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04864224399.
മൃഗാശുപത്രി സേവനങ്ങൾ അനായേസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി 90 ദിവസത്തേക്ക് മാത്രം വാക് ഇൻ ഇന്റർവ്യൂ മുഖേന വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.വി.സി രജിസ്ടേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി 28 ന് ഉച്ചയ്ക്ക് 12 ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ-04972700267.
എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൊമേഴ്സിൽ ബിരുദം, സി എ ഇന്റർമീഡിയറ്റ് അഥവാ സി എം എ ഇന്റർമിഡിയറ്റ് യോഗ്യതകളും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 18 - 41 ആണ് പ്രായപരിധി (ഇളവുകൾ അനുവദനീയം). ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31നകം നേരിട്ട് ഹാജരാകണം.
കേരള സർക്കാറിന് കീഴിലുള്ള ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മലയാളം വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യതയും വയസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ജനുവരി 29ന് രാവിലെ 11ന് കോളേജിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2234374.
കോഴിക്കോട് മലാപ്പറമ്പ് ഗവ.വനിതാ പോളിടെക്നിക്ക് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് കൊമേഷ്യൽ പ്രാക്ടീസ് ക്ലാസുകളിലക്ക് ഹിന്ദി ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 29 ന് രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖം നടക്കും. ഹിന്ദി വിഷയത്തിൽ ബിരുദാനന്തര ബിരുദം, ബിഎഡ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 0495 22370714.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.