- Trending Now:
കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോ ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റൻറ് പ്രൊഫസർ (കോൺട്രാക്ട്) തസ്തികയിലെ ഒഴിവിലേക്കായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഗ്രോണമിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർട്ടിഫിക്കറ്റ് അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 29ന് രാവിലെ 9.30ന് കൊക്കോ ഗവേഷണ കേന്ദ്രം വെള്ളാനിക്കരയിൽ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.kau.in സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ:0487 2438451.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസ്സായവർക്കും അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൽ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായവർക്കും അപേക്ഷിക്കാം. 2021 ജനുവരി 1 ന് 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് ലഭിക്കും. ആഗസ്റ്റ് 14 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 04935 230325.
മാനന്തവാടി ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനസ്തേഷ്യ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകൾ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് അഭിമുഖത്തിനെത്തണം. ഫോൺ-04935 240264.
മാനന്തവാടി ജില്ലാ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എ.ബി.ബി.എസ്, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഓഗസ്റ്റ് 13ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ ഇന്റർവ്യൂവിനെത്തണം. ഫോൺ 04935 299424.
മാനന്തവാടി ഗവ. കോളേജിൽ കോമേഴ്സ്, മാത്തമാറ്റിക്സ്, ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കോമേഴ്സ് വിഷയത്തിൽ ജൂലൈ 29 ന് രാവിലെ 10.30 നും മാത്തമാറ്റിക്സ്, ഹിസ്റ്ററി വിഷയങ്ങള്ക്ക് ഉച്ചക്ക് രണ്ടിനും അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിനെത്തണം. ഫോൺ 04935240351.
കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി ജുലൈ 30 രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം കൂടുതൽ വിവരങ്ങൾ കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക. (www.gcek.ac.in)
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയറുടെ താൽക്കാലിക തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 30 ന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കും. യോഗ്യത 3 വർഷ പോളീടെക്നിക്ക് അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്മാൻ എന്നിവയിൽ സിവിൽ ഡിപ്ലോമ. ഫോൺ 0497 2832055
കാസർഗോഡ് ജില്ലയിലുള്ള കിനാനൂർ കരിന്തളം ഗവ കോളേജിൽ 2024 25 വർഷം സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 രാവിലെ 10.30 ന് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഫോൺ 0467 2235955.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്ത് 16. വിശദവിവരങ്ങൾക്ക്: https://www.keralabhashainstitute.org/. ഫോൺ : 9447956162.
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ ഒഴിവുള്ള നാല് മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രതിമാസ വേതനം 12,000 രൂപ. താത്പര്യമുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ വിശദമായി തയാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂലൈ 29ന് വെള്ളയമ്പലം കനക നഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. രാവിലെ 10.30നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2314238, 2314232
എറണാകുളം മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം. പിഎച്ച് ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.