Sections

അസിസ്റ്റന്റ് പ്രൊഫസർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, ഡോക്ടർ, ഡ്രൈവർ, ക്ലീനിങ് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Oct 02, 2024
Reported By Admin
Government Job Opportunities in Kerala for various posts like Assistant Professor, Guest Instructor,

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. എമർജെൻസി മെഡിസിനിലെ എംഡി/ഡിഎൻബി അല്ലെങ്കിൽ ജനറൽ മെഡിസിൻ, അനസ്തേഷ്യ, റെസ്പിറേറ്ററി മെഡിസിൻ, ജനറൽ സർജറി, ഓർത്തോപെഡിക്സ് എന്നിവയിലേതെങ്കിലുമുള്ള എംഎസ്/എംഡി/ഡിഎൻബിയും ടീച്ചിങ് സ്ഥാപനത്തിലോ ഈ സ്പെഷ്യാലിറ്റിയിലുള്ള മികവിന്റെ കേന്ദ്രത്തിലോ ഉള്ള മൂന്നു വർഷത്തെ പരിശീലനമോ ലഭിച്ചിരിക്കണം. പിജിക്കുശേഷം ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമുള്ള മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റായുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ / മോഡേൺ മെഡിസിൻ കൗൺസിലിന്റെ സ്ഥിര രജിസ്ട്രേഷനും ഉണ്ടായിരിക്കണം. വേതനം 73500 രൂപ.

ക്ലീനിങ് സ്റ്റാഫ് ഒഴിവ്

ജി വി രാജ സ്പോർട്സ് സ്കൂളിൽ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ 8 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് പാസായിരിക്കണം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18 നും 56 നും ഇടയിൽ. അസൽ സർട്ടിഫിക്കറ്റുകളുമായി 10.30 ന് കായിക യുവജന കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷഫോം ഇന്റർവ്യൂ ദിവസം നേരിട്ട് നൽകും. ഫോൺ: 0471 2326644.

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനറ്റിക്സ് വിഭാഗത്തിനു കീഴിൽ ഐസിഎംആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദം ഉണ്ടാവണം. എം.എസ്.സി നഴ്സിംഗ്, ഐസിഎംആർ / ഡിഎച്ച്ആർ / ഡിബിറ്റി ക്ക് കീഴിലെ ന്യൂ ബോൺ / പീഡിയാട്രിക്സ് പ്രോജക്ടുകളിൽ സേവന പരിചയം, ഇൻഫന്റ് ബ്ലഡ് സാമ്പിൾ കളക്ഷൻ, ഹീൽ പ്രിക്ക് കളക്ഷൻ, ന്യൂ ബോൺ സ്ക്രീനിംഗ് പ്രോഗ്രാം എന്നിവയിൽ പ്രവർത്തി പരിചയം, ഡാറ്റ കളക്ഷൻ ആൻഡ് മാനേജ്മെന്റിൽ പ്രവർത്തി പരിചയം ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. പ്രതിമാസ വേതനം 28,000 + എച്ച്ആർഎ. കരാർ കാലാവധി ഒരു വർഷം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 14 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.

ഡോക്ടറെ നിയമിക്കുന്നു

പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡോക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വേണം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ 14 ന് ഉച്ചയ്ക്ക് 2.30 ന് ഇന്റർവ്യൂ നടക്കും.

റൂസയിൽ സിസ്റ്റം അനലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ 59300-120900. സർക്കാർ കോളേജ് (എൻജിനീയറിങ്/ ആർട്സ് ആൻഡ് സയൻസ്), സർക്കാർ പോളിടെക്നിക്ക് എന്നിവിടങ്ങളിൽ സിസ്റ്റം അനലിസ്റ്റ്/ കംപ്യൂട്ടർ പ്രോഗ്രാമർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 1 എന്നീ തസ്തികകളിൽ ജോലി ചെയ്ത് വരുന്നവർക്കും ഈ സ്ഥാപനങ്ങളിൽ മേൽപ്പറഞ്ഞ ശമ്പള സ്കെയിലിൽ ജോലി ചെയ്ത് വരുന്ന ഉദ്യോഗസ്ഥരിൽ എൻജിനീയറിങ്ങിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പിജിഡിസിഎ സർട്ടിഫിക്കറ്റും അല്ലെങ്കിൽ എംസിഎ/ എംഎസ്സി ഇൻ കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസ യോഗ്യത ഉളളവർക്കും അപേക്ഷിക്കാം. ഐഐഐടിഎംകെ കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് സർട്ടിഫിക്കറ്റ്/പിഎഫ്എംഎസ്-ലെ പരിചയം എന്നിവയിൽ ഏതെങ്കിലും ഒന്ന് അഭിലഷണീയം. അപേക്ഷകർ മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. താൽപര്യമുളളവർ റൂസ സ്റ്റേറ്റ് പ്രൊജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ തപാൽ മുഖേനയോ keralarusa@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഒക്ടോബർ 20 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമർപ്പിക്കണം.

കെ.എസ്.ആർ.ടി.സിയിൽ താത്കാലിക ഡ്രൈവർ നിയമനം

കെ.എസ്.ആർ.ടി.സി ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിയമനത്തിന് പരിഗണിക്കുന്നതിനായി ഒമ്പതാം തരാം പാസ്സായ സർട്ടിഫിക്കറ്റും ഹെവി ഡ്രൈവിങ് ലൈസൻസും ഉള്ള, 2017 ആഗസ്ത് 31 നു മുമ്പായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പാലക്കാട് താലൂക്കിലെ 21-41 പ്രായപരിധിയിലുള്ള (നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം ) ഉദ്യോഗാർഥികൾ ഒക്ടോബർ എട്ടിന് രാവിലെ 10 മണിക്ക് പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. പുതുക്കിയ ഹെവി ഡ്രൈവിങ് ലൈസൻസും, യോഗ്യത സർട്ടിഫിക്കറ്റും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും സഹിതമാണ് ഹാജരാകേണ്ടതാണ്.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മലമ്പുഴ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് (ട്രാക്ടർ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബർ എട്ടിന് രാവിലെ 11 മണിക്ക് ഓഫീസിൽ വെച്ച് നടക്കും. മെക്കാനിക് (ട്രാക്ടർ) ട്രേഡിൽ എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചിൽ മൂന്നു വർഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.