Sections

Job News: സപ്പോർട്ടിങ് എഞ്ചിനീയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അസിസ്റ്റന്റ് പ്രൊഫസർ, ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തുടങ്ങിയ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Dec 31, 2024
Reported By Admin
Recruitment for the posts of Supporting Engineer, Data Entry Operator, Assistant Professor, Demonstr

സപ്പോർട്ടിങ് എഞ്ചിനീയർ നിയമനം

പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സപ്പോർട്ടിങ് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷ കാലയളവിലേക്ക് താത്കാലിക വ്യവസ്ഥയിലാണ് നിയമനം. അപേക്ഷകർ 35 വയസ്സസിൽ താഴെ പ്രായമുള്ളവരും, ബി.ടെക് (കമ്പ്യൂട്ടർ സയൻസ് / ഐ.ടി) / എം.സി.എ / എം.എസ്.സി. ഐ.ടി / എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവരുമായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 22,290 രൂപ ഓണറേറിയം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി എട്ടിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസ് സിവിൽ സ്റ്റേഷൻ, പാലക്കാട്, 678001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷയുടെ മാതൃക പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2505005.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കാസറഗോഡ്: ജില്ലാ പ്ലാനിംങ്ങ് ഓഫീസിൽ നാലുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്ലസ്സ്ടു പാസ്സായതും ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ആറു മാസത്തിൽ കുറയാത്ത ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം. മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അഡോബ് പേജ് മേക്കർ പ്രവൃത്തി പരിചയം, ബിസിഎ, ബിടെക്ക് ഇൻ കമ്പ്യൂട്ടർ സയൻസ് എന്നിവ അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി ഏഴിനകം ജില്ലാ പ്ലാനിംഗ് ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷ നൽകണം.

താൽക്കാലിക ഒഴിവ്

അടൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ്) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽസർട്ടിഫിക്കറ്റുകളുമായി 2025 ജനുവരി ഒന്നിന് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം. യോഗ്യത : കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിൽ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് നിർബന്ധം). ഫോൺ: 04734 - 231995.

ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ ഒഴിവുകൾ

കുഴൽമന്ദം ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളേജിൽ സിവിൽ എഞ്ചിനീയറങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ, ട്രെഡ്സ്മാൻ, കമ്പ്യൂട്ടർ എഞ്ചിനീറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുകളുണ്ട്. ഡെമോൺസ്ട്രേറ്റർ തസ്തികയ്ക്ക് സിവിൽ /കമ്പ്യൂട്ടർ എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെ ത്രിവത്സര ഡിപ്ലോമ, ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ ടി ഐ ഡ്രാഫ്ട്മാൻ /സർവേയർ എന്നിങ്ങനെയാണ് കുറഞ്ഞ യോഗ്യത. താല്പര്യമുള്ളവർ ജനുവരി മൂന്നിന് രാവിലെ ഒമ്പതു മണിക്ക് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ : 8547005086, 04922 272900.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.