Sections

ജൂനിയർ റസിഡന്റ്, പ്രോജക്ട് അസിസ്റ്റന്റ്, അധ്യാപക, സ്പീച്ച് ലാംഗ്വേജ് പത്തോളിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Sep 03, 2024
Reported By Admin
Junior Resident and Project Assistant Vacancies

ജൂനിയർ റസിഡന്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, ടിസിഎംസി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ. സെപ്റ്റംബർ 24ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11നാണ് ഇന്റർവ്യൂ. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം എത്തണം.

പ്രോജക്ട് അസിസ്റ്റന്റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിൽ 6ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in

വാക്ക്-ഇൻ- ഇന്റർവ്യൂ

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, സ്പീച്ച് ലാംഗ്വേജ് പത്തോളിസ്റ്റ് തസ്തികയിൽ സെപ്റ്റംബർ 6ന് ഉച്ചയ്ക്ക് 2 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കോട്ടയം ആസ്ഥാനമായ ഒരു പ്രോജക്ടിന്റെ ഭാഗമായാണ് നിയമനം. യോഗ്യത, മറ്റു വിശദവിവരങ്ങൾക്ക്: https://nish.ac.in/others/career.

ഇംഗ്ലീഷ് അധ്യാപക അഭിമുഖം അഞ്ചിന്

അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിനായി സെപ്റ്റംബർ അഞ്ച് രാവിലെ 10ന് നെടുമങ്ങാട് മഞ്ച് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. ഹയർസെക്കണ്ടറി തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ ബയോഡാറ്റയോടൊപ്പം ഓറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812686, 9605168843, 9400006460.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.