Sections

ഗസ്റ്റ് അധ്യാപക, ലൈഫ് ഗാർഡ്, ഫെസിലിറ്റേറ്റർ, ഡോക്ടർ, നഴ്‌സിംഗ് ഓഫീസർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

Friday, May 05, 2023
Reported By Admin
Job Offer

വിവിധ തസ്തികകളിലേക്ക് നിമയനങ്ങൾക്കായി അപേക്ഷിക്കാം


വനിതാ അധ്യാപകരെ നിയമിക്കുന്നു

മഞ്ചേരി നഗരസഭയുടേയും പട്ടിക ജാതി വികസന വകുപ്പിന്റേയും കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരി ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ അടുത്ത അധ്യായന വർഷത്തേക്ക് ട്യൂഷൻ എടുക്കുന്നതിനായി വനിതാ അധ്യാപകരെ നിയമിക്കുന്നു. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് ട്യൂഷൻ എടുക്കുന്നതിനാണ് അപേക്ഷ ക്ഷണിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക് , സയൻസ് (നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്) ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി എഡുമുള്ളവർക്കും , യു.പി വിഭാഗത്തിൽ ബിരുദവും ബി.എഡ്/ടി.ടി.സി ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 25 ന് മുൻപ് മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 9188920072, 9946349877.

ഗസ്റ്റ് അധ്യാപക നിയമനം

മലപ്പുറം ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. താത്പര്യമുള്ള പൊളിറ്റിക്കൽ സയൻസ് വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ മെയ് 17ന് രാവിലെ 10 മണിക്കും ഇക്കണോമിക്സ് വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 12 മണിക്കും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. ഫോൺ : 0483 2972200.

ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

എറണാകുളം മഹാരാജാസ് കോളേജിൽ വിവിധ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബി. എസ്.സി. ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ, ബി.എസ്. സി. എൻവിയോൺമെന്റൽ കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലേക്ക് ഫിസിക്സ്, ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, കെമിസ്ട്രി, എൻവിയോൺമെന്റൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം മിനിമം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ മെയ് 15 ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകണം. വിശദ വിവരങ്ങൾ www.maharajas.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ലൈഫ് ഗാർഡ്സ് നിയമനം

2023 ട്രോൾബാൻ കാലയളവിൽ (2023 ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസങ്ങൾ) ജില്ലയിലെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡ്മാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികൾ ആയിരിക്കണം, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയായവർ ആയിരിക്കണം, 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുളളവരായിരിക്കണം. ലൈഫ് ഗാർഡായി ജോലി ചെയ്തുളള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന. താല്പര്യമുള്ളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫിഷറീസ് സ്റ്റേഷൻ, അഴീക്കൽ.പി.ഒ, വൈപ്പിൻ കാര്യാലയത്തിൽ മെയ് 15-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2502768.

ഫെസിലിറ്റേറ്റർ നിയമനം

കോടശ്ശേരി പഞ്ചായത്തിലെ രണ്ടുകൈ, വരന്തരപ്പിള്ളി പഞ്ചായത്തിലെ എച്ചിപ്പാറ എന്നീ സ്ഥലങ്ങളിലെ സാമൂഹ്യ പഠനമുറികളിൽ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ബിഎഡ്, ടിടിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 20ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്ലസ് ടു, ബിരുദം, പി ജി യോഗ്യതയുള്ളവരെ പരിഗണിക്കും. ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, പട്ടികവർഗ്ഗ വികസന ഓഫീസ്, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പി ഒ, തൃശ്ശൂർ - 680307 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0480 2706100.

ഡോക്ടർ, നഴ്സിംഗ് ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സായാഹ്ന ഒപിക്കായി ഡോക്ടർ (എം ബി ബി എസും ടി സി എം സി രജിസ്ട്രേഷനും) നഴ്സിംഗ് ഓഫീസർ (ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്സിംഗും കെ എൻ എം സി രജിസ്ട്രേഷനും) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. ഇന്റർവ്യൂ മെയ് 15 രാവിലെ 11നു ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2430074.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.