- Trending Now:
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ നടപ്പാക്കുന്ന സിക്കിൽ സെൽ പ്രൊജക്ടിലേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ്ടെക്നീഷ്യൻ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം. അപേക്ഷകർക്ക് ഒരു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.എം.എൽ.ടി അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടിയാണ് ലാബ് ടെക്നീഷ്യന് വേണ്ട യോഗ്യത. ബിരുദവം ഡി.സി.എ/ പി.ജി.ഡി.സി.എ യോഗ്യതയും ഉള്ളവർക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും അപേക്ഷിക്കാം. ഇരു തസ്തികയിലും പ്രതിമാസം 20,000 രൂപയാണ് വേതനം. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജനുവരി 15 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അഗളി സി.എച്ച്.സിയിൽ എത്തണം.
അട്ടപ്പാടി ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ- സിവിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഈഴവ വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട ഒഴിവാണ്. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയിൽ ബിരുദം/ ത്രിവത്സര ഡിപ്ലോമ/ എൻ.ടി.സി/ എൻ.എ.സിയും മൂന്നു വർഷ പ്രവൃത്തി പരിചയവും ആണ് യോഗ്യത. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ജനുവരി 15 ന് രാവിലെ 10.30 ന് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496292419.
ട്രഷറി ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.treasury.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ ജനുവരി 25നകം ലഭിക്കണം.
കൊടുവായൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി മുഖേന താത്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദവും കേരള/ ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ലഭിച്ചവരും പ്രായം 45 കവിയാത്തവരുമായിരിക്കണം . നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ അപേക്ഷ, ബയോഡാറ്റ (ഫോൺനമ്പർ ഉൾപ്പെടെ) എന്നിവ തപാൽ മുഖേനയോ, നേരിട്ടോ. ഇമെയിൽ മുഖാന്തിരമോ ജനുവരി 23 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി ആശുപത്രി ഓഫീസിൽഎത്തിക്കണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.