Sections

ടെക്‌നിക്കൽ അസിസ്റ്റന്റ്, ബാർബർ, ഓഡിയോളജിസ്റ്റ് & സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, സീനിയർ റസിഡന്റ്, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Friday, Dec 06, 2024
Reported By Admin
Recruitment for Technical Assistant, Barber, Audiologist & Speech Language Pathologist, Senior R

ടെക്നിക്കൽ അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആർ ഡി എറണാകുളം റീജിയണൽ സെന്റർ മേൽനോട്ടം വഹിക്കുന്ന വിവിധ പദ്ധതികളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മൂന്നുവർഷത്തെ ഫുൾടൈം റെഗുലർ ഡിപ്ലോമ (ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർസയൻസ് /കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്) അഭിലഷണീയ യോഗ്യത: രണ്ടു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് apply4ecourtproject@gmail.com എന്ന മെയിൽ ഐഡിയിൽ ഡിസംബർ 15 ന് മുമ്പ് അയക്കണം. ഫോൺ: 0484 2337838.

ബാർബർ അഭിമുഖം 11 ന്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിന് കീഴിൽ ബാർബർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്. ബാർബർ തസ്തികയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർബന്ധം. പ്രായം 55 ൽ താഴെ. അഭിമുഖത്തിനായി ഡിസംബർ 11 ന് രാവിലെ 11 മണിക്ക് എച്ച്ഡിഎസ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 0495-2355900.

ഓഡിയോളജിസ്റ്റ് & സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കു വേണ്ടി ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് (എസ്എൽപി) ഗ്രേഡ്-2 നിയമനം നടത്തുന്നു. യോഗ്യത ബിഎഎസ്എൽപി/എംഎഎസ്എൽപി , ആർസിഐ രജിസ്ട്രേഷൻ. ഒരു വർഷം കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കു കീഴിലെ ഓഡിയോളജിസ്റ്റ് ആന്റ് എസ്എൽപി ഗ്രേഡ്-2 തസ്തികയിൽ ജോലി പരിചയം അഭികാമ്യം. വേതനം പ്രതിമാസം 36000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 12 ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 0495-2357457.

സീനിയർ റസിഡന്റ് ഡോക്ടർ നിയമനം

കോഴിക്കോട് ഗവ. ദന്തൽ കോളേജ് പബ്ലിക് ഹെൽത്ത് ഡെന്റ്റിസ്ട്രി വിഭാഗത്തിൽ ഒരു സീനിയർ റസിഡന്റ് ഡോക്ടറെ (ഒരു ഒഴിവ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രിയിൽ എംഡിഎസ്, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ, ബിഡിഎസ് ആന്റ് എംഡിഎസ്. പ്രായപരിധി 18-40. പ്രതിമാസ വേതനം 73500 രൂപ. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പുകൾ സഹിതം കോളേജ് ഓഫീസിൽ ഡിസംബർ 17 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് എത്തണം. നിയമന കാലാവധി ഒരു വർഷത്തേക്കോ റെഗുലർ സീനിയർ റസിഡന്റിനെ നിയമിക്കുന്നത് വരെയോ മാത്രം. ഫോൺ: 0495-2356781.

മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിയമനം

കേര ഉത്പന്നങ്ങളുടെ വിപണനത്തിനായി കേരഫെഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ താത്കാലികമായി നിയമിക്കുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിയമനം. ബി.കോം ആണ് യോഗ്യത. മാർക്കറ്റിങ്ങിലുള്ള എം.ബി.എ അഭികാമ്യം. അപേക്ഷകൾ 23 നകം എം.ഡി, കേരഫെഡ് ഹെഡ്ഓഫീസ്, വെള്ളയമ്പലം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഇമെയിൽ: contact@kerafed.com.

അഡ്മിനിസ്ട്രേറ്റീവ് കം ലെയ്സൺ ഓഫീസർ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കരാർ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ്-കം-ലെയ്സൺ ഓഫീസറെ നിയമിക്കുന്നതിന് സെക്രട്ടേറിയേറ്റിലെ അണ്ടർ സെക്രട്ടറി തസ്തികയിൽ കുറയാത്ത തസ്തികകളിൽ വിരമിച്ചവരോ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നും തത്തുല്യ തസ്തികകളിൽ നിന്നും വിരമിച്ചവരോ ആയ 60 വയസിൽ താഴെ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 11 ന് വൈകിട്ട് 3 മണിക്ക് മുൻപ് ഇ-മെയിൽ വഴിയോ നേരിട്ടോ തപാൽ മാർഗമോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 2559388, 2552044. ഇമെയിൽ: iidtvm@yahoo.com. മേൽവിലാസം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്, തുറുവിക്കൽ പി.ഒ., പുലയനാർകോട്ട, തിരുവനന്തപുരം - 695011.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ ഇന്ത്വൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്നോളജിയുടെ കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഫാഷൻ ഡിസൈനിംഗ് / ഗാർമെന്റ് ടെക്നോളജി/ ഡിസൈനിങ്ങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യൂജിസി നെറ്റ്, അധ്യാപന പരിചയം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യു.ജി.സി. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത പക്ഷം, ഫാഷൻ ഡിസൈനിംഗ് / ഗാർമെന്റ് ടെക്നോളജി/ ഡിസൈനിങ്ങ് മേഖലയിൽ പി.ജി. ഡിഗ്രി യോഗ്യതയും അധ്യാപന പരിചയവുമുള്ള മറ്റ് ഉദ്യോഗാർത്ഥികളെയും പരിഗണിക്കും. യോഗ്യതയുള്ളവർ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം 17.12.24 ന് വൈകുന്നേരം 5 മണിക്കു മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി, കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഫോൺ- 04972835390.

അക്രിഡിറ്റഡ് ഓവർസിയർ, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവ്

പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ അക്രിഡിറ്റഡ് ഓവർസിയറെയും അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെയും നിയമിക്കുന്നു. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമയാണ് അക്രിഡിറ്റഡ് ഓവർസിയറുടെ യോഗ്യത. ബികോം സർക്കാർ അംഗീകൃത പി.ജിഡി.സിഎയാണ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് യോഗ്യത. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 12.

അധ്യാപക ഒഴിവ്

ചെറുവത്തൂർ ജി.എഫ്.എച്ച്.എസ്.എസിൽ പ്ലസ്ടു വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി സുവോളജി (ജൂനിയർ) ഒരു ഒഴിവുണ്ട്. യോഗ്യത സുവോളജിയിൽ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി ഡിസംബർ ഒമ്പതിന് രാവിലെ 11ന് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ- 9446432642.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.