Sections

അധ്യാപക, സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് മാനേജർ, ലക്ച്ചർ, ഇൻസ്ട്രക്ടർ, വൈറ്ററിനറി സർജൻ, അങ്കൺവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ നിയമനം

Thursday, Jun 01, 2023
Reported By Admin
Job Offer

വിവിധ തസ്തകികളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷിക്കാം


അധ്യാപക നിയമനം

വാകേരി ജി.വി.എച്ച്.എസ്.എസിൽ എം.എൽ.ടി, ലൈവ് സ്റ്റോക്ക്, എന്റർപ്രണർഷിപ്പ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജൂൺ 5 ന് ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 229296, 9020202600.

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജൂൺ 6 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 217499.

തരുവണ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, എച്ച്.എസ്.ടി ജൂനിയർ മലയാളം, സുവോളജി, ബോട്ടണി, അറബിക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 2 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04935 230518.

കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ എസ്.പി.എഫ്, ടീച്ചർ ഇൻ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 2 രാവിലെ 11.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം.

സെക്യൂരിറ്റി ഗാർഡ് അഭിമുഖം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്മെന്റ് (കിക്മ)-ൽ ഒരു സെക്യൂരിറ്റി ഗാർഡിന്റെ (വിമുക്തഭടന്മാർ) താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547618290

അസിസ്റ്റന്റ് മാനേജർ ഒഴിവ്

ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്ക്) യുടെ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) (ട്രെയിനി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : ബി ടെക് (മെക്കാനിക്കൽ എഞ്ചിനിയറിംഗ്). താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം റീജിയണൽ എക്സിക്യൂട്ടീവ്, അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസ്, എരഞ്ഞോളി പോസ്റ്റ്, തലശ്ശേരി-670 107 എന്ന വിലാസത്തിലോ adakrenzone@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജൂൺ ഒമ്പതിനകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 0490-2354073.

അതിഥി അധ്യാപക ഒഴിവ്

കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്' (നെറ്റ് ) പാസ്സായവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റിൽ തയ്യാറാക്കിയിട്ടുള്ള അതിഥി അധ്യാപകരുടെ പാനലിൽ ഉൾപെട്ടവരുമായിരിക്കണം. താല്പര്യമുള്ളവർ ജൂൺ രണ്ടിന് (രാവിലെ പത്തിന് ഇംഗ്ലീഷ്, ഉച്ചക്ക് രണ്ട് മണിക്ക് ജേണലിസം ) യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2320694

കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക്ക് കോളജിൽ നിയമനം

കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക്ക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ലക്ചറർ, ഡെമോൻസ്ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്കും സി.എ.ബി.എം ബ്രാഞ്ചിലേക്ക് ലക്ചറർ ഇൻ കോമേഴ്സ്, ഡെമോൺസ്ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ എന്നീ തസ്തികകളിലേക്കും ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ലക്ചറർ, ഡെമോൻസ്ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ ഇൻ ഇലക്ട്രിക്കൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയും അധ്യാപക പ്രവൃത്തി പരിചയവും അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ നാളെ (ജൂൺ രണ്ട്) രാവിലെ 9.30ന് കോളജ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2750790.

വാക് ഇൻ ഇന്റർവ്യു

അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്ക്കുളിലെ വിവിധ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യു നടത്തും. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ, ഡ്രാഫ്റ്റ്മാൻ ഗ്രേഡ് 2 മെക്കാനിക്കൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലേക്കാണ് നിയമനം. മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം ജൂൺ 7 ന് രാവിലെ 10 ന് അടിമാലി ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400006481

വെറ്ററിനറി സർജൻ നിയമനം

മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ബി.വി.എസ്.സി ആൻഡ് എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. താത്പര്യമുള്ളവർ ജൂൺ മൂന്നിന് രാവിലെ 10.30ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേയ്ക്കോ ആയിരിക്കും നിയമനം. ഫോൺ: 0483 2734917.

അഭിമുഖം

കാളികാവ് അഡിഷണൽ ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ അങ്കൺവാടി വർക്കർ, ഹെൽപ്പർ നിയമനത്തിനുള്ള അഭിമുഖം ജൂൺ ആറ്, എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 9.30ന് എടപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷ സമർപ്പിച്ച് അറിയിപ്പ് ലഭിക്കാത്തവർ കരുവാരക്കുണ്ടിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായോ 944653059, 9961380610 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.