- Trending Now:
തൃശൂർ ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത - ഏഴാം ക്ലാസ്സ് പാസ്സ്. പ്രവർത്തി പരിചയം നിർബന്ധം. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 25ന് രാവിലെ 10.30 ന് ഹോസ്റ്റൽ ഓഫീസിൽ ഹാജരാകണം.
മതിലകം, പഴയന്നൂർ ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് ഓരോ വെറ്ററിനറി സർജന്മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സെപ്റ്റംബർ 25ന് രാവിലെ 10.30ന് അഭിമുഖത്തിന് ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0487 2361216.
പാലക്കാട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ മെഡിക്കൽ ഓഫീസർ (ആയുർവേദം) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.arogyakeralam.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. പ്രായപരിധി 40 വയസ്. യോഗ്യത : ബി.എ.എം.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ. പ്രവൃത്തിപരിചയം അഭികാമ്യം. അവസാന തിയ്യതി: സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ച് വരെ.
ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആർ റിസർച്ചിലേക്ക് പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത: സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് എന്നിവയിലുള്ള ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഇതര വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. അപേക്ഷകൾ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കണ്ണൂർ ആർടിഒയുടെ കീഴിലുള്ള തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാന്റെ ഒഴിവിലേക്ക് വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം സെപ്റ്റംബർ 28ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ:0497 2700069
കണ്ണൂർ ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ഡിസ്പെൻസറിയിൽ അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 10ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ മെഡിക്കൽ സർവ്വീസസ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ. വിലാസം: ഒന്നാം നില, സായ്ബിൽഡിംഗ്, എരഞ്ഞിക്കൽ ഭഗവതി ക്ഷേത്രം റോഡ്, മാങ്കാവ് പെട്രോൾ പമ്പിന് സമീപം. പ്രതിമാസം 57,525 രൂപ ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ള ഡോക്ടർമാർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടിസിഎംസി രജിസ്ട്രേഷൻ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, സമുദായ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകളും പകർപ്പും സഹിതം നേരിട്ട് ഹാജരാവുക. ഫോൺ: 0495 2322339.
അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ ദിവസ വേതനാടിസ്ഥാനത്തിലുള്ള ക്യാമ്പ് ഫോളോവർമാരുടെ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി 26ന് രാവിലെ 10ന് അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിൻ) ഓഫീസിൽ കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. 59 ദിവസത്തേക്ക്
മാത്രമാണ് നിയമനം.
വാഴക്കുളം അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുളള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ നിലവിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലുവ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരും സേവന തൽപരത ഉളളവരും മതിയായ ശാരീരിക ക്ഷമതയുള്ളവരും 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പട്ടിക ജാതി പട്ടിക വർഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ ഏഴിന് വൈകീട്ട് അഞ്ചു വരെ ആലുവ തോട്ടക്കാട്ടുകരയിലുള്ള വാഴക്കുളം അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ (ഫോൺ നമ്പർ: 0484 2952488, 7012603724) സ്വീകരിക്കും. അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണൽ ഐസിഡിഎസ് ഓഫീസ്, ആലുവ മുനിസിപ്പാലിറ്റി ഓഫീസ്, എന്നിവിടങ്ങളിൽ ലഭിക്കും.
വൈപ്പിൻ വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം വൈപ്പിൻ ബി ആർ സിയിൽ സ്പീച്ച് തെറാപ്പിക്ക് ബിഎഎസ്എൽപി യോഗ്യതയുള്ള തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ : 7907560885, 9562713393.
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ചൈൽഡ് ഹെൽപ് ലൈൻ, റെയിൽവ്വേ ചൈൽഡ് ഹെൽപ് ലൈൻ എന്നിവിടങ്ങളിൽ ഇനി പറയുന്ന തസ്തികളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലാക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൗൺസിലർ: പ്രതിമാസ ഓണറേറിയം 23,000രൂപ. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക് / സോഷ്യോളജി / സൈക്കോളജി / പബ്ലിക് ഹെൽത്ത് / കൗൺസലിംഗ് എന്നിവയിൽ ബിരുദം. അല്ലെങ്കിൽ കൗൺസലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ. ഗവ./എൻ.ജി.ഒയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, സ്ത്രീ-ശിശു വികസന മേഖലയിൽ അഭികാമ്യം.കമ്പ്യൂട്ടറുകളിൽ പ്രാവീണ്യം. അടിയന്തിര സഹായ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും. സൂപ്പർ വൈസർ: ചൈൽഡ് ലൈൻ (രണ്ട് ഒഴിവ്) പ്രതിമാസ ഓണറേറിയം 21,000 രൂപ. യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് വർക്ക്/കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യൽ സയൻസസ് എന്നിവയിൽ ബി എ ബിരുദം നേടിയിരിക്കണം. പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് കംപ്യൂട്ടറിൽ പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമർജൻസി ഹെൽപ്പ് ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും. സൂപ്പർ വൈസർ: റെയിൽവ്വേ ചൈൽഡ് ലൈ9 (ഒരു ഒഴിവ്) അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് വർക്ക്/കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യൽ സയൻസസ് എന്നിവയിൽ ബിഎ ബിരുദം. പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് കംപ്യൂട്ടറിൽ പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമർജൻസി ഹെൽപ്പ് ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ഒക്ടോബർ മൂന്നിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ളോർ, എ3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ കാക്കനാട് ,എറണാകുളം 682030 വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷകരുടെ എണ്ണം കൂടുതൽ ആണെങ്കിൽ എഴുത്തു പരീക്ഷ നടത്തി ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷകർക്ക് പ്രായം 2024 ജനുവരി 1 ന് 50 വയസ് കഴിയാൻ പാടില്ല. അപൂർണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതായിരിക്കും. നിശ്ചിത മാത്യകയിൽ അല്ലാത്ത അപേക്ഷ നിരസിക്കപ്പെടുന്നതാണ്. അപേക്ഷ ഫോം wed.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2959177/9946442594/8593074879.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലേക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് മെഡിസെപ് പദ്ധതിക്ക് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ആറ് മാസത്തേക്കു താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18-42 യോഗ്യത അംഗീകൃത സർവകലാശാല ബിരുദം. 2024 ജനുവരി ഒന്നിന് ഡിപ്ലോമ ഇ9 കമ്പ്യൂട്ടർ ആപ്ലിക്കേഷ9 (ഡിസിഎ) താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ എട്ടിന് (ചൊവ്വാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽ രാവിലെ 11- ന് അഭിമുഖത്തിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ. ഫോൺ 0484 2754000.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.