Sections

ലാബ് അസിസ്റ്റന്റ്, ലാബ് കെമിസ്റ്റ്, ആയുർവ്വേദ തെറാപ്പിസ്റ്റ്, ടെക്നിക്കൽ എക്സ്പർട്ട്, അധ്യാപക, സോഷ്യൽ വർക്കർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Monday, Jul 22, 2024
Reported By Admin
Job Offer

പാർട്ട് ടൈം നഴ്സറി സ്കൂൾ ടീച്ചർ

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം, ജില്ലയിൽ പ്രവർത്തിച്ച് വരുന്ന വിവിധ നഴ്സറി സ്കൂളുകളിലേക്ക് പാർട്ട് ടൈം നഴ്സറി സ്കൂൾ ടീച്ചർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എസ് എസ് എൽ സി, കേരള ഗവൺമെന്റിൽ നിന്നുള്ള പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് /തത്തുല്യം / കേരള ഗവൺമെന്റ്റ് അംഗീകരിച്ച ബാലസേവികാ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെള്ളപേപ്പറിൽ വിശദമായി തയ്യാറാക്കിയ ബയോഡാറ്റ, തസ്തികയ്ക്കനുസൃതമായിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം 26.07.2024 ന് രാവിലെ 10.30 മണിയ്ക്ക് തിരുവനന്തപുരം, വെള്ളയമ്പലം, കനകനഗർ അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ-ൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0471 2314238, 0471 2314232.

കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ ഒഴിവ്

പട്ടികജാതി വികസന വകുപ്പിൽ ഹോണറേറിയം വ്യവസ്ഥയിൽ താത്ക്കാലികാടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി സോഷ്യൽ വർക്കറായി പ്രവർത്തിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടതും 21-35 നുമിടയിൽ പ്രായമുളളതുമായ എം.എസ്.ഡബ്യൂ ബിരുദധാരികൾക്ക് വാക് -ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിയ്ക്കുന്നതിനുളള സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 25.07.2024-നു രാവിലെ 11.00 മണിയ്ക്ക് നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് വെളളയമ്പലം കനകനഗർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിചേരേണ്ടതാണ്. യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. (ഫോൺ നമ്പർ - 0471-2314238, 2314232).

ക്ലീനറെ നിയമിക്കുന്നു

അയണിക്കാട് പ്രവർത്തിക്കുന്ന നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയിലെ ക്ലീനർ അവധിയിൽ ആയതിനാൽ ഐ പി വിഭാഗം വൃത്തിയാക്കുന്നതിനായി ക്ലീനറെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നത്തിനായി അറുപതു വയസ്സിനു താഴെ പ്രായം ഉള്ള ആളുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷ ആശുപത്രിയിൽ ലഭിക്കേണ്ട അവസാന തീയതി 27/07/2024 നു 5 മണി.

ലാബ് അസിസ്റ്റന്റ് ഒഴിവ്

ആർ. പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ ലാബ് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ജൂലൈ 24 ന് രാവിലെ 10.30 ന് കോളജിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെുടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

അധ്യാപക ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ചപരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടിടിസി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും, ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. 18 വയസിനും 40 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ടായിരിക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 27 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

ടെക്നിക്കൽ എക്സ്പർട്ട് നിയമനം

തിരുവനന്തപുരം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ (Watershed Cell cum Data Centre) പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീർത്തട ഘടകം) (PMKSY 2.0) പദ്ധതിയിൽ ഒഴിവുള്ള ഒരു ടെക്നിക്കൽ എക്സ്പർട്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കൾച്ചർ / ഹോർട്ടികൾച്ചർ / ഹൈഡ്രോളജിക്കൽ എൻജിനിയറിങ്, സോയിൽ എൻജിനിയറിങ് / അനിമൽ ഹസ്ബൻഡ്രി എൻജിനിയറിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ ഉയർന്ന ബിരുദം, പ്രസ്തുത മേഖലയിലോ ഗവേഷണത്തിലോ ഉള്ള അഞ്ച് വർഷം പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 34,300 രൂപ. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 വൈകുന്നേരം 3 മണി. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 8606204203.

ലാബ് കെമിസ്റ്റ് (റബ്ബർ) - സർട്ടിഫിക്കറ്റ് കോഴ്സ്

കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെ സ്ഥാപനമായ മഞ്ചേരി, കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ ദേശീയ അംഗീകാരമുള്ള ഒരു മാസം ദൈർഘ്യമുള്ള ലാബ് കെമിസ്റ്റ് (റബ്ബർ) എന്ന സർട്ടിഫിക്കറ്റ് കോഴ്സ് 2024 ആഗസ്റ്റ് / സെപ്തംബർ മാസത്തിൽ നടത്തപ്പെടുന്നു. കെമിസ്ട്രി മെയിൻ സബ്സിഡറി വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് സ്ഥാപനത്തിൽ നേരിട്ടോ, adcfscmanjeri@gmail.com എന്ന ഇ-മെയിൽ വഴിയോ, 9846141688, 0483-2768507 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം. കോഴ്സ് ഫീ 6000 രൂപ. കൂടുതൽ വിവരങ്ങൾക്ക് : ട്രെയിനിംങ് കോ-ഓർഡിനേറ്റർ, കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം. പിൻ 676122. ഇമെയിൽ: adcfscmanjeri@gmail.com ഫോൺ : 9846141688, 0483-2768507.

താത്കാലിക നിയമനം

തൃപ്പൂണിത്തുറ ഗവ. ആയൂർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ആയൂർവ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് 580 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. പ്രായം അമ്പത് വയസിൽ താഴെ ആയിരിക്കണം, ഡിഎഎംഇ നല്കുന്ന ആയൂർവ്വേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധം, പ്രവൃത്തി പരിചയം അഭിലഷണീയം. 2024 ജനുവരി ഒന്നിന് 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നേരിട്ടോ അറിയാം.

താത്കാലിക ഒഴിവ്

സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ പ്രൊഡക്ഷൻ പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലെ താത്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാർഥികൾ ഓഗസ്റ്റ് ഏഴിന് യോഗ്യത/പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത: എസ് എസ് എൽ സി, ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വർഷ ഡിപ്ലോമ, പ്രിന്റിംഗ് എസ്റ്റാബ്ലിഷ്മെന്റിൽ മൂന്നു വർഷത്തെ പരിചയം, പ്രൊഡക്ഷൻ പ്ലാനിംഗ്/കമ്പ്യൂട്ടിംഗ് പരിചയമുളളവർക്ക് മു9ഗണന. പ്രായം 18-41, ശമ്പളം മാസം 15000 രൂപ.

അനസ്തേഷ്യോളജി അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

ഗവ.ടി.ഡി. മെഡിക്കൽ കോളജിലെ അനസ്തേഷ്യോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നാല് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്/ഡി.എൻ.ബി.യും മൂന്ന് വർഷ അധ്യാപക പരിചയവും (പി.ജി. കാലയളവ് പരിഗണിക്കും) മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
അഭിമുഖം ജൂലൈ 26 ന് രാവിലെ 11-ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. താൽപര്യമുള്ളവർ ജനന തീയതി, മേൽവിലാസം വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും പകർപ്പുമായി എത്തണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.