Sections

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മാനേജ്‌മെന്റ് ട്രെയിനി, അധ്യാപക, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, കുക്ക്, സ്വീപ്പർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Thursday, Jul 11, 2024
Reported By Admin
Job Offer

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫെസിലിറ്റേറ്റർ നിയമനം

നിലമ്പൂർ പട്ടിക വർഗ്ഗ വികസന പ്രൊജക്ട് ഓഫീസിലും ഓഫീസിന്റെ ഭരണനിയന്ത്രണത്തിലുള്ള നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിലും ആരംഭിക്കുന്ന സഹായി കേന്ദ്രയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെയും മാഞ്ചീരി ഉന്നതിയിലേക്ക് ഫെസിലിറ്റേറ്ററെയും നിയമിക്കുന്നു. എസ്.എസ്.എൽ.സി വിജയം, കമ്പ്യൂട്ടർ പരിജ്ഞാന അടിസ്ഥാനയോഗ്യതാ കോഴ്സ് (എം.എസ് ഓഫീസ്, ഡി.സി.എ, പി.ജി.ഡി.സി.എ തുടങ്ങിയവ) വിജയം എന്നിവയാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് വേണ്ട യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയണം. പട്ടികവർഗ്ഗവിഭാഗക്കാർ മാത്രം അപേക്ഷിച്ചാൽ മതി. ഫെസിലിറ്റേറ്റർക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. ഈ തസ്തികയിലേക്ക് മാഞ്ചീരി ഉന്നതിയിൽ വസിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതി. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, എസ്.എസ്.എൽ.സി, ജാതി സർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനൽ, മേൽപ്പറഞ്ഞ രേഖകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 19 ന് രാവിലെ 11 മണിക്ക് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾ ഐ.ടി.ഡി.പി ഓഫീസ് നിലമ്പൂർ (ഫോൺ: 04931-220315), നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോൺ: 9496070368, 9061634932), എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോൺ: 9496070369, 9446631204), പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോൺ: 9496070400,9544290676) എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

ഓവർസിയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

എടവണ്ണ ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് ഓഫീസിൽ ഓവർസിയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിയമനം നടത്തുന്നു. ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ എഞ്ചിനീയറിങ്/ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ് വിജയം ആണ് ഓവർസിയർ തസ്തികയിലേക്കുള്ള യോഗ്യത. ബി.കോം ബിരുദവും പി.ജി.ഡി.സി.എയുമാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർക്കു വേണ്ട യോഗ്യത. ഓവർസിയർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതി. ജൂലൈ 17 നുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2700243.

ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനം: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിൽ പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെൻറ് ട്രെയിനികളെ നിയമിക്കുന്നു. എസ്.എസ്.എൽ.സി വിജയിച്ച, പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 18 നും 35 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഏഴ് ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. നിയമനം അപ്രൻറിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും ഒരു വർഷത്തേക്ക് മാത്രവുമായിരിക്കും. ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 10000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാ ഫോറങ്ങൾ നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലും, നിലമ്പൂർ/എടവണ്ണ/ പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വരുമാനം, യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റിൻറെ പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്ത് ജൂലൈ 20 നുള്ളിൽ മേൽ ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04931 220315.

മാനേജ്മെന്റ് ട്രെയിനി

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ ഐ.റ്റി.ഡി.പി, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകളിൽ മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസ്സായവരും 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. വൈത്തിരി താലൂക്കിലുള്ളവർ കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കിലുള്ളവർ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ അപേക്ഷ നൽകണം. ഫോൺ- 04936202232.

അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി ഗവ സർവ്വജന ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) വിഭാഗത്തിൽ അധ്യപക ഒഴിവ്. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 15 ന് ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ- 9447887798

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ

തിരുനെല്ലി ഗവ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി,സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവർ ജൂലൈ 17 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ-04395299330

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്

തിരുനെല്ലി ഗവ ആശ്രമം സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. 18 നും 44 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, അസൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ സഹിതം ജൂലൈ 18 ന് രാവിലെ 11 നകം കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ-04395299330.

വാക്-ഇൻ-ഇന്റർവ്യു

കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവിൽ നിലവിൽ ഒഴിവുള്ള ക്യാമ്പ് ഫോളോവർ (കുക്ക്, സ്വീപ്പർ, ധോബി) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് വാക്-ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, ആധാർ കാർഡ്, ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 15ന് രാവിലെ 10.30ന് മാലൂർക്കുന്നിലെ കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവിൽ അഭിമുഖത്തിന് എത്തണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.