- Trending Now:
വയനാട് ഗവ എൻജിനീയറിങ് കോളെജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ എം.ടെക് ബിരുദവും പി.എച്ച്.ഡി അല്ലെങ്കിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ 13 ന് രാവിലെ 9.30 ന് കേളെജിൽ എത്തണം. ഫോൺ- 04935 257321.
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ പുതുതായി ആരംഭിച്ച ഈവനിംഗ് വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിലേക്ക് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറർ തസ്തികയിലെ രണ്ട് താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 12 രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ബി.ടെക് / ബി.ഇ ഇൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് - ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. മണിക്കൂറിന് 300 രൂപ (പരമാവധി മാസം 15000) ആണ് വേതനം.
തിരുവനന്തപുരം വെയിലൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 2 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണം.
പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള ഒരു നഴ്സിങ് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് 25000 രൂപയായിരിക്കും. കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ/സ്വാശ്രയ നഴ്സിങ് കോളേജിൽ നിന്ന് എസ്. എസ്സി നഴ്സിങ് വിജയകരമായി പൂർത്തീകരിച്ചവരും കെ.എൻ.എം.സി രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി സെപ്റ്റംബർ 18ന് രാവിലെ 10 മണിക്ക് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746789505.
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) യോഗ്യരായ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. കോട്ടയം ആസ്ഥാനമാക്കി നടത്തുന്ന പ്രോജക്ടിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും മറ്റ് അന്വേഷണങ്ങൾക്കും: https://nish.ac.in/others/career.
തൊടുപുഴ നഗരസഭയിലെ പതിമൂന്നാം വാർഡിലേക്ക് ആശാ വർക്കറെ ആവശ്യമുണ്ട്. സെപ്തംബർ 12 ഉച്ചതിരഞ്ഞ് 2ന് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത എസ്.എസ്.എൽ.സി, പ്രായം 25 നും 45 നും ഇടയിൽ. വിവാഹിതരായിരിക്കണം. നഗരസഭയിലെ 13-ാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റ് ,പകർപ്പുകൾ എന്നിവ സഹിതം ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഇന്റർവ്യൂവിന് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 222630
ഇടുക്കി ജില്ലയിലെ സേനാപതി പഞ്ചായത്തിലേക്ക് എസ് സി പ്രമോട്ടറെ ആവശ്യമുണ്ട്. വാക് ഇൻ ഇന്റർവ്യൂ സെപ്തംബർ 12 രാവിലെ 11 ന് പൈനാവ് സിവിൽ സ്റ്റേഷനിലെ രണ്ടാനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യകോഴ്സ് പാസായിരിക്കണം. പ്രായം 40 വയസിൽ താഴെ. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും സേനാപതി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായിരിക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കേറ്റ്,പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കേറ്റ് (എസ് എസ് എൽസി അല്ലെങ്കിൽ ജനന സർട്ടിഫിക്കേറ്റ് ), വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസൽ , പകർപ്പുകൾ എന്നിവ സഹിതമാണ് എത്തേണ്ടത്.
ഏറ്റുമാനൂർ ഗവൺമെന്റ് ഐ. ടി. ഐ യിൽ അപ്ഹോൾസ്റ്ററർ ട്രേഡിലേക്ക് സെപ്റ്റംബർ 18ന് രാവിലെ 10.30 ന് ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. അപ്ഹോൾസ്റ്ററർ ട്രേഡിൽ എൻ. ടി. സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ളവർ രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിനായി ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481-2535562
ഐ.സി.ഡി.എസ് ഏറ്റുമാനൂർ അഡീഷണൽ പരിധിയിൽ വരുന്ന ആർപ്പൂക്കര പഞ്ചായത്തിലെ അങ്കൺവാടികളിൽ നിലവിൽ ഒഴിവുള്ളതും ഉണ്ടാകാൻ സാധ്യതയുളളതുമായ അങ്കൺവാടി വർക്കർ / ഹെൽപ്പർ തസ്തികകളിൽ ആർപ്പൂക്കര ഗ്രാമപഞ്ചായത്തുവാസികളായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകണം. 46 വയസ് കവിയരുത്. എസ് സി/ എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും മുൻ പരിചയം ഉള്ളവർക്കും ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷം ഇളവ് ലഭിക്കും. അങ്കണവാടി വർക്കർക്കു എസ്.എസ്.എൽ.സി./പത്താം തരം തുല്യത കോഴ്സ് ജയമാണ് യോഗ്യത ബാല സേവിക ട്രെയിനിങ്, പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്. നഴ്സറി ടീച്ചർ ട്രെയിനിങ് ലഭിച്ചവർ, മുൻ പരിചയമുള്ളവർ, ക്ഷേമസ്ഥാപന അന്തേവാസികൾ, 40 വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിധവകൾ, ബിപിഎൽ/ മുൻഗണന വിഭാഗം റേഷൻ കാർഡ് ഉള്ളവർ എന്നിവർക്കും പരിഗണന ലഭിക്കും. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിയുന്നവരാകണം; എസ്എസ്എൽസി ജയിച്ചവർ അർഹരല്ല. നിർദിഷ്ടമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഏറ്റുമാനൂർ അഡിഷണൽ തിരുവാർപ്പ് പി.ഒ. കോട്ടയം - 686020 എന്നി വിലാസത്തിൽ സെപ്റ്റംബർ 28 വൈകിട്ടു നാലുമണിവരെ സമർപ്പിക്കാം. വിശദാംശങ്ങൾ ഏറ്റുമാനൂർ അഡീഷണൽ ഐസിഡിഎസ് ഓഫീസിൽ നിന്ന് അറിയാം. ഫോൺ: 7510162787
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഒരു സൈക്യാട്രിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ് / എം.ഡി / ഡിപ്ലോമ ഇൻ സൈക്യാട്രിക് മെഡിസിൻ ഡ്രി.പി.എം.ഡി.എൻ.ബി.സൈക്യാട്രി ) . പ്രായപരിധി ഇല്ല .വേതനം 57,525 / അപേക്ഷകർ പ്രായം. യോഗ്യത,പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം hrdistricthospitalpkd@gmail.com ൽ സെപ്റ്റംബർ 26 ന് വൈകീട്ട് അഞ്ചിനു മുൻപ് അപേക്ഷ നൽകണം. ഫോൺ-0491-2533327.
പാലക്കാട്: ജില്ലാ ആശുപത്രി സമഗ്ര മാനസിക ആരോഗ്യ പരിപാടിയിലേക്ക് സ്റ്റാഫ് നഴ്സിനെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത: ജി.എൻ.എം / ബി.എസ്.സി നഴ്സിങും കേരള നഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിൽ രജിസ്ട്രേഷനും. പ്രായപരിധി ഇല്ല. അപേക്ഷകർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം hrdistricthospitalpkd@gmail.com എന്ന ഇമെയിലിൽ സെപ്റ്റംബർ 26ന് വൈകിട്ട് അഞ്ചിന് അപേക്ഷിക്കണം. ഫോൺ : 0491 2533327.
പാലക്കാട്: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജി.എൻ.എം നഴ്സ് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത :പ്ലസ്ടു സയൻസ്/തത്തുല്യം, ജി.എൻ.എം ഡിപ്ലോമയും കേരള നഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിൽ അംഗീകാരവും, പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ ബേസിക് സർട്ടിഫിക്കറ്റ്. പ്രായം 18 നും 41 നും മധ്യേ. ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് അനുവദനീയം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയം ഉള്ള പക്ഷം ആയത് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 24ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0491 2505204.
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ കീഴിൽ ചിണ്ടക്കിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്കൂളിലേക്ക് 2024-25 അധ്യയന വർഷത്തിൽ ഒഴിവുവന്ന ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ തസ്തികയിലേക്ക് സെപ്തംബർ 13ന് രാവിലെ 11.30ന് സ്കൂളിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കേരള സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാപനങ്ങളിലെ സമാന യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 9061540541. ഇ-മെയിൽ : acfsagali@gmail.com.
പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീൽഡ് തലത്തിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കൃഷിയിൽ വി.എച്ച്.എസ്.സി / തത്തുല്യം ആണ് യോഗ്യത. ഓരോ പഞ്ചായത്തിലെയും പ്രാദേശിക ഉദ്യോഗാർഥികൾക്കും ടൂവീലർ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും മുൻഗണന. വിദ്യാഭ്യാസ യോഗ്യത, വയസ്, ആധാർ, മേൽവിലാസം, ഇമെയിൽ എന്നിവ ഉൾക്കൊള്ളിച്ച് ഫോട്ടോ പതിച്ച ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 200 രൂപയുടെ മുദ്രപത്രം എന്നിവ സഹിതം അപേക്ഷ സെപ്റ്റംബർ 25നകം പാലക്കാട് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0491 2528553.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.