Sections

അക്കൗണ്ടന്റ്, മേട്രൺ കം റസിഡന്റ് ട്യൂട്ടർ, അപ്രന്റീസ് ട്രെയിനി, ടെക്നിക്കൽ അസിസ്റ്റന്റ്, കെയർ ടേക്കർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Thursday, Oct 10, 2024
Reported By Admin
Recruitment for Accountant, Matron cum Resident Tutor, Apprentice Trainee, Technical Assistant, Care

കുടുംബശ്രീയിൽ അക്കൗണ്ടന്റ്

ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ആര്യാട് ബ്ലോക്കിൽ മണ്ണഞ്ചേരിയിൽ പ്രവർത്തിക്കുന്ന എം.ഇ.ആർ.സി ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എം.കോം, ടാലി, ഡി.സി.എ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന ലഭിക്കും. അപേക്ഷകൾ ഒക്ടോബർ 19 ന് വൈകുന്നേരം 4 മണിക്കുള്ളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലോ മണ്ണഞ്ചേരി സി.ഡി.എസ് ഓഫീസിലോ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477-2254104.

സിഇഒ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി കേരള മുഖേന രൂപീകരിച്ച വാട്ടർ ലോഗ്ഗ്ഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി അഗ്രിക്കൾച്ചർ/ഫോറസ്ട്രി/കോ ഓപ്പറേഷൻ-ബാങ്കിങ് മാനേജ്മെന്റ്/ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കൾച്ചറൽ എക്കണോമിക്സ്/ബിഎഫ്എസ്സി/വെറ്റിനറി സയൻസ്/ബിടെക്/അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഏതെങ്കിലും ബിരുദത്തോടൊപ്പം എംബിഎ/എംബിഎ അഗ്രി ബിസിനസ് മാനേജ്മെന്റ്/എംബിഎ മാർക്കറ്റിംഗ്/ദേശീയ പ്രശസ്തിയുള്ള സ്ഥാപനങ്ങളിലെ എംബിഎ ഗ്രാമവികസനം അല്ലെങ്കിൽ എംബിഎ ഉള്ളവരും ഒരു വർഷമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം അപേക്ഷകർ. പ്രായപരിധി 25-35. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റ സഹിതം waterloggedcompany@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ 18 ന് വൈകുന്നേരം 6 മണിക്ക് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് ഫോൺ: 9037415509.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ അഭിമുഖം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിലെ ആര്യാട്, അമ്പലപ്പുഴ, പുലിയുർ, കരിമുളയ്ക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം നിർവഹിക്കുന്നതിനായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് പ്രകാരം അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം ഒക്ടോബർ 11 രാവിലെ 10.30 ന് ആലപ്പുഴ മിനിസിവിൽ സ്റ്റേഷനിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2252548.

അപ്രന്റീസ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്നവരും ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് യോഗ്യതയുള്ളവരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമായ വനിതകൾക്ക് 2024-25 വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിൽ സ്റ്റൈപ്പന്റോടെ നിയമനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർകാർഡിന്റെ പകർപ്പ്, നഴ്സിംഗ് യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പ്, കേരള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോബർ 30 ന് മുമ്പ് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2252548.

സഖി വൺസ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

വനിതശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ സഖി വൺസ്റ്റോപ്പ് സെന്ററിലെ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിതകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെന്റർ അഡ്മിനിസ്ട്രേറ്റർ (റസിഡൻഷ്യൽ-ഒരു ഒഴിവ്), കേസ് വർക്കർ (24 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ-രണ്ട് ഒഴിവ് ) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. സെന്റർ അഡ്മിനിസ്ട്രേറ്റർക്ക് 32,000 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി 25- 45. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമബിരുദം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള അതിക്രമങ്ങൾക്കെതിരെ നിയമപ്രകാരം പ്രവർത്തിക്കുന്ന സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. കേസ് വർക്കർക്ക് 28,000 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി 25- 45. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമബിരുദം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള അതിക്രമങ്ങൾക്കെതിരെ നിയമപ്രകാരം പ്രവർത്തിക്കുന്ന സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ശാരീരികക്ഷമത തെളിയിക്കുന്നതിന് അസി. സർജനിൽ കുറയാത്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, സബ്ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുളള സ്വഭാവസർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്. അപേക്ഷാഫോം സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 16ന് വൈകുന്നേരം അഞ്ച് മണി. ആലപ്പുഴ മിനിസിവിൽ സ്റ്റേഷനിൽ ആറാം നിലയിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് അപേക്ഷാഫോം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2960171.

വാക് ഇൻ ഇന്റർവ്യു

പത്താംതരം പാസായ വിദ്യാർഥികളിൽ തൊഴിൽ അഭിരുചിയും വിവിധ തൊഴിൽ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയിലെ 10 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്കിൽ സെന്റർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.എ അല്ലെങ്കിൽ എംഎസ്ഡബ്ല്യു അല്ലെങ്കിൽ ബിഎസ്സി അഗ്രികൾച്ചർ അല്ലെങ്കിൽ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 20 വയസ് മുതൽ 35 വരെ. താൽപര്യമുള്ള ഉദ്യോഗാർഥികൾ സമഗ്രശിക്ഷാ കേരള ആലപ്പുഴ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ ഒക്ടോബർ 18 ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2239655, ബ്ലോഗ്: http://ssaalappuzha.blogspot.com.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ഒക്ടോബർ 22 ന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 - 2348666. ഇമെയിൽ: keralasamakhya@gmail.com. വെബ്സൈറ്റ്: www.keralasamakhya.org.

ടെക്നിക്കൽ അസിസ്റ്റന്റ് അഭിമുഖം 21ന്

സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രിബ്യൂണലുകളിലായി പ്രവർത്തിക്കുന്ന നെടുമങ്ങാട്, തിരുവനന്തപുരം, റവന്യൂ സബ് ഡിവിഷൻ ഓഫീസുകളിൽ ടെക്നിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 18നും 25നും ഇടയിൽ. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. വേർഡ് പ്രോസസിങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്കും കൗൺസിലിങിൽ പരിചയമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. താത്പര്യമുള്ളവർ ഒക്ടോബർ 21 രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.