- Trending Now:
എറണാകുളം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 14-ന് രാവിലെ 10.30 ന് ഇനി പറയുന്ന ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ബിസിനസ് ഡവലപ്മെന്റ് ഓഫീസർ, ഫീൽഡ് ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്/കണ്ടന്റ് റൈറ്റർ, ടെലി മാർക്കറ്റിംഗ് അസിസ്റ്റന്റ്, സെയിൽസ് ഗേൾസ്, സെയിൽസ് മാൻ, ഫാഷൻ സ്റ്റൈലിസ്റ്റ്, ഏരിയ മാനേജർ/ പ്രോജക്ട് മാനേജർ, അസിസ്റ്റന്റ് സ്റ്റോർ മാനേജർ, ഏരിയ വിഷ്വൽ മെർക്കൻറ്റൈസർ , മാർക്കറ്റിംഗ് സ്റ്റാഫ്/സെയിൽസ് ഓഫീസർ പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 14-ന് മുമ്പായി empekm.1@gmail.com ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ച ശേഷം ജനുവരി 14-ന് രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ഹാജരാകണം.
അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ ചെയ്തിരിക്കണം. ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 250 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം.
തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.