- Trending Now:
ആലപ്പുഴ: പുന്നമടക്കായലിൽ നടന്ന 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. നടത്തിയ ബജറ്റ് ടൂറിസം പദ്ധതി ജനപ്രിയമായി. 3 ലക്ഷം രൂപയുടെ ടിക്കറ്റാണ് ആലപ്പുഴ ഡിപ്പോയിലെ സ്പെഷ്യൽ കൗണ്ടറിലൂടെലൂടെ കെ.എസ്.ആർ.ടി.ക്ക് വിൽക്കാനായത്. കഴിഞ്ഞ വർഷം ഇത് 1.75 ലക്ഷം രൂപ ആയിരുന്നു.
ടിക്കറ്റ വിൽപ്പനയത്ത് പുറമേ കെ.എസ്.ആർ.ടി.സി. വഴി ടിക്കറ്റെടുത്ത് നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തിയവർക്കായി പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ചാർട്ടേഡ് ബസുകളും ഒരുക്കിയിരുന്നു. ഇതിലൂടെ മാത്രം 1.16 ലക്ഷം രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക് വരുമാനമായി ലഭിച്ചത്. അടുത്ത വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിക്ക് 10 ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിൽക്കാനും 10 ജില്ലകളിൽ നിന്നും ചാർട്ടേഡ് ബസുകൾ ഓടിക്കാനുമാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നത്.
വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: തീയതി നീട്ടി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.