Sections

റെക്കോഡ് വില്‍പ്പനയുമായി തിരുവോണം ബംപര്‍

Wednesday, Sep 14, 2022
Reported By MANU KILIMANOOR

215.04 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ഇത് വരെ ലഭിച്ചത്


നറുക്കെടുപ്പിന് അഞ്ച് ദിവസം ശേഷിക്കേ തിരുവോണം ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റ് 89.06 ശതമാനവും വിറ്റഴിച്ചു. 215.04 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ഇത് വരെ ലഭിച്ചത്. ഇന്നലെ മാത്രം 2,70,115 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതില്‍ 53,76,000 ടിക്കറ്റുകളും വിറ്റു. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. 124.5 കോടി രൂപയായിരുന്നു അന്ന് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് കിട്ടിയത്. അന്ന് ടിക്കറ്റ് വില 300 രൂപയായിരുന്നു.

ഇത്തവണ 500 രൂപയാണ് ടിക്കറ്റ് വില. വില കൂടിയതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചിട്ടുള്ളത്.സെപ്റ്റംബര്‍ 18 നാണ് നറുക്കെടുപ്പ്. ഇത്തവണ 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ തവണ 12 കോടിയായിരുന്നു ഒന്നാം സമ്മാനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.