- Trending Now:
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് 2023-24 ക്രിസ്ത്മസ് - പുതുവൽസരം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് ഡിസംബർ 13 മുതൽ 2024 ജനുവരി 6 വരെയുള്ള വില്പനയ്ക്ക് 20 ശതമാനം മുതൽ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. എറണാകുളം ജില്ലയിലെ ഖാദി ബോർഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, ഖാദി സൗഭാഗ്യ മൂവ്വാറ്റുപുഴ, പായിപ്ര, കാക്കനാട് ഗ്രാമ സൗഭാഗ്യ, പുക്കാട്ടുപടി ഗ്രാമ സൗഭാഗ്യ, പഴന്തോട്ടം, മൂക്കന്നൂർ, ശ്രീമൂലനഗരം എന്നീ വില്പനശാലകളിൽ നിന്നും ഈ ആനുകൂല്യം ലഭിക്കുമെന്ന് ജില്ലാ പ്രോജക്ട് ഓഫീസർ അറിയിച്ചു.
[9175]
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.