എല്ലാദിവസവും മോട്ടിവേഷൻ കേൾക്കുന്ന ആളാണോ നിങ്ങൾ. ദിവസവും മോട്ടിവേഷൻ കേൾക്കുന്നതുകൊണ്ടും ബുക്ക് വായിക്കുന്നത് കൊണ്ട് മികച്ച റിസൾട്ട് കിട്ടണമെന്നില്ല. മോട്ടിവേഷൻ കേൾക്കുന്നത് കൊണ്ടോ വായിക്കുന്നത്കൊണ്ടോ ജീവിതത്തിൽ വിജയിക്കാൻ സാധിക്കില്ല എന്നു മാത്രമല്ല വൻ പ്രശ്നങ്ങളിലേക്കും നിരാശയിലേക്കും പോകാനും സാധ്യതയുണ്ട്. മോട്ടിവേഷൻ കേട്ടിട്ടും വായിച്ചിട്ടും ജീവിതത്തിൽ ഉയർച്ച ഉണ്ടാകാത്തതിന്റെ കാരണമെന്താണ് എന്നാണ് ഇന്ന് നോക്കുന്നത്.
- മോട്ടിവേഷൻ കേട്ടത് കൊണ്ടോ വായിച്ചത് കൊണ്ടോ കാര്യമില്ല അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയിട്ടു മാത്രമെ പ്രയോജനമുള്ളു.
- മോട്ടിവേഷനല്ല വേണ്ടത് ലൈഫ് സ്കില്ലുകളാണ് വർദ്ധിപ്പിക്കേണ്ടത്. കഴിവുകൾ തിരിച്ചറിഞ്ഞ് ആ കഴിവിനനുസരിച്ച് ഉയരുവാനുള്ള പ്രയത്നങ്ങൾ ഉണ്ടാവുക എന്നതാണ് നാം ചെയേണ്ടത്. അതിനു വേണ്ടിയുള്ള സ്കില്ലുകൾ ആർജിക്കുക. ഈ സ്കിലുകൾ എങ്ങനെ ആർജിക്കാം എന്നതിനെക്കുറിച്ചാണ്കൂടുതൽ കാണേണ്ടതും വായിക്കേണ്ടതും.
- തന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങളെ ചെയ്യാൻ പാടുള്ളൂ. മോട്ടിവേഷൻ കണ്ടുകൊണ്ട് മറ്റൊരാൾ ഇങ്ങനെയായി എന്ന് പറഞ്ഞുകൊണ്ട് തനിക്കും അതാകണമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. അത് ഒരിക്കലും സാധ്യമല്ല. ഉദാഹരണമായി സച്ചിനെപ്പോലെ ക്രിക്കറ്റ് കളിക്കാൻ സച്ചിന് മാത്രമേ സാധിക്കുകയുള്ളൂ. നിങ്ങൾക്ക് ഒരു കഴിവുണ്ടാകും ആ കഴിവ് കണ്ടെത്തിയത് വളർത്തുവാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്.തുമ്പിയെകൊണ്ടു കല്ലെടുപ്പിക്കുന്ന തരത്തിലാവരുത് എങ്കിൽ ഒന്നോ രണ്ടോ ദിവസം കൊണ്ടു തന്നെ മടുപ്പുണ്ടാകുകയും ചെയ്യും. പിന്നെ വീണ്ടും പഴയ സ്ഥിതിയിലേക്ക് പോകുകയും ചെയ്യും.
- എപ്പോഴും ചെറിയ ചെറിയ സ്റ്റെപ്പുകളിലൂടെയാണ് മുന്നോട്ടു പോകേണ്ടത്. ഉദാഹരണമായി നേരത്തെ ഉണരണമെന്ന് കരുതുന്നയാൾ രാവിലെ എണീക്കുന്ന സമയം ആറുമണിയിൽ നിന്നും അഞ്ചരയിലേക്കു ആക്കുക പിന്നെ അത് അഞ്ചാക്കി അങ്ങനെ ചെറിയ മാറ്റങ്ങളിലൂടെയാണ് പരിവർത്തനം ഉണ്ടാക്കേണ്ടത്. ഒറ്റ സ്റ്റെപ്പിൽ തന്നെ മാറ്റo കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അത് മടുപ്പിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ട്.
- നിങ്ങൾക്ക് ചെറിയ ഒരു സ്പാർക്ക് കിട്ടാൻ മോട്ടിവേഷൻ ഉപകരിക്കും എങ്കിലും തുടർകാല അടിസ്ഥാനത്തിൽ ഉപകാരപ്രദം ആകണമെന്നില്ല മോട്ടിവേഷൻ. നിങ്ങൾക്ക് ജീവിതവിജയത്തിന് ആവശ്യമായ ലക്ഷ്യങ്ങളും സ്കില്ലുകളും പദ്ധതികളും ആർജിച്ചു കൊണ്ട് മുന്നോട്ടുപോകുന്നതിന്റെ ഒരു ഭാഗം മാത്രമാണ് മോട്ടിവേഷൻ. 24 മണിക്കൂറും മോട്ടിവേഷൻ വീഡിയോ കണ്ട് അല്ലെങ്കിൽ പുസ്തകം വായിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് തിരിച്ചറിയാൻ സാധിക്കില്ല. നിങ്ങളുടെ ലക്ഷ്യം തിരിച്ചറിയുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യണം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
നിങ്ങളുടെ ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.