Sections

റിയൽ എസ്റ്റേറ്റ് രംഗത്ത് എല്ലാവർക്കും വിജയിക്കാൻ സാധിക്കാത്തതിന്റെ കാരണങ്ങൾ

Monday, Apr 15, 2024
Reported By Soumya S
Real Estate Industries

റിയൽ എസ്റ്റേറ്റ് രംഗത്ത് എല്ലാവരും വിജയിക്കാത്തതിന്റെ കാരണം എന്താണ് എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്. കുറെ ആൾക്കാർ റിയൽ എസ്റ്റേറ്റ് രംഗത്ത് ഇറങ്ങുകയും നല്ല എമൗണ്ട് നിക്ഷേപിക്കുകയും, പക്ഷേ വിചാരിച്ചത് പോലെ അവർ റിയൽ എസ്റ്റേറ്റ് രംഗത്ത് വിജയിക്കാതെ പോകുന്നു അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്താണ് എന്നാണ് ഇന്ന് പരിശോധിക്കുന്നത്.

  • എന്താണ് റിയൽ എസ്റ്റേറ്റ്, അത് എങ്ങനെയാണ് ഒരു ബിസിനസ് ആയി കണക്കാക്കേണ്ടത്, അതിന്റെ ലാഭ നഷ്ട സാധ്യതകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതാണ് ഒന്നാമത്തെ കാരണം.റിയൽ എസ്റ്റേറ്റിനെ കുറിച്ച് വ്യക്തമായി പഠിച്ചതിനുശേഷമാണ് ഈ മേഖലയിലോട്ട് ഇറങ്ങേണ്ടത്. ഇതിനെക്കുറിച്ച് ഒരു ധാരണ ഇല്ലാതെ തന്നെ വീട്ടിനടുത്തുള്ള ഒരാൾ റിയൽ എസ്റ്റേറ്റ് ചെയ്ത ലാഭം ഉണ്ടാക്കി എന്ന് കരുതി ഈ രംഗത്തേക്ക് ഇറങ്ങി കഴിഞ്ഞാൽ വിജയിക്കാൻ സാധിക്കില്ല.
  • റിയൽ എസ്റ്റേറ്റ് രംഗം അനിശ്ചിതത്വമുള്ള മേഖലയാണെന്ന് മനസ്സിലാക്കാതിരിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയിൽ അനിശ്ചിതത്വം ഉണ്ട് എപ്പോഴും ഒരുപോലെ ആയിരിക്കില്ല. ചിലപ്പോൾ വസ്തു വാങ്ങേണ്ട സമയമായിരിക്കാം ചിലപ്പോൾ അത് വിൽക്കേണ്ട സമയം ആയിരിക്കും ചിലപ്പോൾ വാങ്ങിച്ച വസ്തു വിറ്റു പോകുന്നതിന് വേണ്ടി പല സ്ട്രാറ്റജികളും ഉപയോഗിക്കേണ്ട സമയമായിരിക്കാം ഇങ്ങനെ ഓരോ കാലഘട്ടത്തിലും ഓരോ സമയത്തിലും വ്യത്യസ്തമായ രീതിയിലാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കേണ്ടത്. അതിനനുസരിച്ച് നിൽക്കുവാനുള്ള കഴിവില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ഒരിക്കലും മുന്നോട്ടു പോകാൻ സാധിക്കില്ല. ആധുനിക കാലഘട്ടത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴിയും ഓഫ് ലൈൻ വഴിയും പ്രസൻസ് വർദ്ധിപ്പിച്ചു കൊണ്ടിരിക്കാൻ ശ്രമിച്ചാൽ മാത്രമേ കച്ചവടം നടക്കുകയുള്ളൂ. അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾക്ക് വളരെ ശ്രദ്ധ കൊടുക്കേണ്ടതാണ്.
  • വരെ പെട്ടെന്ന് പൈസ ഉണ്ടാക്കാം എന്ന് വിചാരിക്കുന്നത് അത്യാഗ്രഹമാണ്.വസ്തു വാങ്ങിയിട്ട് അത് വലിയ വിലയ്ക്ക് വിൽക്കണമെന്ന് ചിന്തിക്കുന്നവർ റിയൽ എസ്റ്റേറ്റ് രംഗത്ത് വിജയിക്കണമെന്നില്ല. വസ്തു വാങ്ങി വലിയ ലാഭത്തിൽ വിൽക്കുന്നതിനേക്കാൾ നിശ്ചിത ലാഭത്തിൽ പെട്ടെന്ന് വിൽക്കുന്നതാണ് ലാഭം. അങ്ങനെ വേഗത്തിൽ വിറ്റ് കഴിഞ്ഞാൽ അടുത്ത് വീണ്ടും വസ്തു വാങ്ങി വിൽക്കാൻ സാധിക്കും. ഇങ്ങനെ നിരന്തരം വിൽപ്പന നടത്തുമ്പോഴാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് നിൽക്കുന്ന ഒരാൾക്ക് ലാഭം ഉണ്ടാകുക.
  • ബ്രോക്കർമാർ പലതരത്തിലുണ്ട്. പല ബ്രോക്കർമാരും അൺ ഒഫിഷ്യലായി കാര്യങ്ങൾ ചെയ്യുന്നവരാണ്, അവർ പലപ്പോഴും അമിതമായി ലാഭം എടുക്കാൻ ശ്രമിക്കുന്നവരാണ്. ഇത്തരക്കാർ ഇടനിലക്കാരായി നിന്നു കൊണ്ട് തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്, റിയൽ എസ്റ്റേറ്റ് രംഗത്ത് ഇത്തരത്തിലുള്ള മോശം പ്രവണതയാണ് കേരളത്തിലുള്ളത്. ബ്രോക്കർമാർ റിയൽ എസ്റ്റേറ്റിൽ ഉപകാരപ്രദമായിട്ടുള്ള ആളുകളാണ് അവരെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകുവാനും സാധ്യമല്ല. അവരെ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് തീർച്ചയായും ഉണ്ടായിരിക്കണം.
  • ഒരു വസ്തു വാങ്ങി അതിന് റോഡ് ഉണ്ടാക്കി വിൽപ്പന്ന നടത്തുക മാത്രമല്ല. അതിന് മൂല്യമുണ്ടാക്കി ചെയ്യാൻ ശ്രമിക്കണം. അതിനുവേണ്ടി ചെറിയ ഇൻവെസ്റ്റ്മെന്റുകൾ നടത്താൻ സാധിക്കണം. അതിന് സഹായകരമാകുന്ന ഒരു ടീം നിങ്ങൾക്ക് ഉണ്ടാകണം. ഒരു വസ്തുവിന്റെ ഡെവലപ്മെന്റിനു വേണ്ടി നിരവധി ആളുകളുടെ സഹകരണം വേണം ഉദാഹരണമായി പ്ലോട്ട് ഡിസൈൻ ചെയ്യാൻ കഴിവുള്ള ഒരു ആർക്കിടെക്ട് നിങ്ങളോടൊപ്പം ഉണ്ടാകണം. അതിനു വേണ്ടുന്ന മാറ്റങ്ങൾ വരുത്തുവാനുള്ള ആളുകൾ നിങ്ങളോടൊപ്പം ഉണ്ടാകണം ബ്രോകർമ്മാർ ഉണ്ടാകണം നിയമവശങ്ങൾ അറിയാവുന്ന വക്കീലുണ്ടാകണം നിരവധി ആളുകളുടെ സഹായമാവശ്യമാണ്.ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യുക എന്ന് പറയുന്നത് വളരെ പ്രയാസമാണ് ഇതിന് ഉതകുന്ന ടീമുകൾ നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ നിങ്ങളെ വിജയത്തിൽ കൊണ്ടെത്തിക്കാൻ സാധിക്കും.
  • നിങ്ങൾ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നു എന്ന് പറയാൻ മടിയുള്ള ചില ആളുകളുണ്ട് രഹസ്യമായി റിയൽ എസ്റ്റേറ്റ് ചെയ്യുന്നവർ. ഇത്തരത്തിലുള്ളവർ വിജയിക്കാനു
  • ള്ള സാധ്യത വളരെ കുറവാണ്. നിങ്ങൾ റിയൽഎസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന കാര്യം എല്ലാവരോടും പറയുക പബ്ലിസിറ്റി കൊടുക്കുകയും അങ്ങനെ ആളുകൾ നിങ്ങളുടെ അടുത്തേക്ക് വരികയും അവരെ വളരെ വേഗത്തിൽ എത്തിക്കാനുള്ള ഒരു പ്രവർത്തനം നിങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ റിയൽ എസ്റ്റേറ്റ് രംഗത്ത് സാമാന്യമായ ഒരു വിജയം കൈവരിക്കാൻ സാധിക്കും.



റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.