- Trending Now:
ബിസിനസ് മേഖലയില്‍ നില്‍ക്കുന്ന എല്ലാ സംരംഭകരുടെയും ഏറ്റവും വലിയ ആഗ്രഹവും പ്രയത്‌നവും മുമ്പില്‍ നില്‍ക്കുന്ന എല്ലാ വിഭാഗക്കാരെയും പിന്നിലാക്കി തന്റെ ബിസിനസ്സിനെ ലോകത്തിലെ തന്നെ മികച്ച ബിസിനസ്സുകളില്‍ ഒന്നാക്കി മാറ്റുന്നതിനായിട്ടാണ്.വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെയും കഠിനാദ്വാനത്തിലൂടെയും വളര്‍ന്നുവന്നതാണ് നമുക്ക് ചുറ്റിലുമുള്ള എല്ലാ സംരംഭങ്ങളും.
ലോകത്തിലെ വമ്പന്‍ കമ്പനിയായ ഗൂഗിള്‍ പോലും ചെറിയൊരു സംരംഭമായിട്ടാണ് തുടങ്ങിയത്.22 വര്‍ഷങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് ഇന്ന് 1201 ബില്യണ്‍ ഡോളറിന്റെ ആകെ മൂല്യവുമായി വ്യാപിക്കുകായണ് ഗൂഗിള്‍.ഏത് ചെറുകിട സംരംഭകനും ഗൂഗിളിന്റേതിന് സമാനമായ സ്വപ്‌നങ്ങളുമായി സഞ്ചരിക്കുന്നവരാകും.ഒരുമിച്ച് ബിസിനസ്സ് തുടങ്ങി തന്നെക്കാള്‍ മുമ്പേ വിജയം കൈവരിച്ച ഒത്തിരിപേര്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും.പല ബിസിനസ്സുകാരും വളരെ നിസ്സാരം എന്ന് കരുതി വിട്ടുകളയുന്ന പല കാര്യങ്ങളും ഒരുപക്ഷേ ബിസിനസ്സിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചേക്കാം.
വിവര ശേഖരണം
ഏതൊരു ബിസിനസ്സിനെ വളര്‍ച്ചയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം ആണ് വിവരങ്ങള്‍. നമ്മുടെ ബിസിനസിനെ സംബന്ധിക്കുന്ന ഏതൊരു വിവരങ്ങളും അത്രയും പ്രാധാന്യത്തോടു കൂടി പരിഗണിക്കണം. കാരണം ബിസിനസ്സില്‍ വിവരങ്ങളെ മുന്‍നിര്‍ത്തിയാണ് നമ്മള്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. പ്രത്യേകിച്ച് നമ്മുടെ ഉപഭോക്താക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍, നമ്മള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, നമ്മുടെ കൂടെ ജോലി ചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍, ഇവയെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ ബിസിനസ്സിന്റെ വളര്‍ച്ച നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ ആണ്.
രേഖപ്പെടുത്തല്‍
ബിസിനസ്സിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിഞ്ഞതുകൊണ്ടോ കേട്ടതുകൊണ്ടോ കാര്യമില്ല മറിച്ച് അവയെ വേണ്ടരീതിയില്‍ രേഖപ്പെടുത്തിവയ്‌ക്കേണ്ടത് കൂടി ആവശ്യമാണ്. ഏതൊരു വിവരങ്ങളും രേഖപ്പെടുത്തിവയ്ക്കുമ്പോള്‍ മാത്രമേ അതിന് മൂല്യമുണ്ടാകുകയുള്ളു. വിവരങ്ങള്‍ രേഖപ്പെടുത്തിവയ്ക്കുന്നത് ഭാവിയിലേക്കും ഉപകാരപ്രദമാകും എന്നതിന് യാതൊരു സംശയവുമില്ല.
അളവെടുത്ത് പഠിക്കണം
ബിസിനസ്സില്‍ ഏതൊരു കാര്യത്തിനെയും നിരന്തരമായി അളന്നുകൊണ്ടേയിരിക്കണം. കാരണം അളന്നു നോക്കുമ്പോള്‍ മാത്രമേ വളര്‍ച്ച ഉണ്ടോ ഇല്ലയോ എന്ന് അറിയുവാന്‍ സാധിക്കുകയുള്ളു. ബിസിനസ്സില്‍ ഏതൊരു നിസ്സാര കാര്യത്തിനെയും അളന്നുതിട്ടപ്പെടുത്തുന്നത് വളര്‍ച്ചക്ക് ഗുണം ചെയ്യും എന്നതിന് തര്‍ക്കമില്ല.
വൈവിധ്യവത്ക്കരണവും വിപുലീകരണവുംഒക്കെ സംരംഭത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വേഗത്തിലാക്കും.നല്ല ആശയം കണ്ടെത്തി കഴിഞ്ഞാല്‍ ഉപഭോക്താക്കളുടെ മനസിലേക്ക് എത്തിക്കാന്‍ പ്രയത്‌നിക്കുകയാണ് അടുത്തപടി,കൂട്ടത്തില്‍ വളര്‍ച്ചയിലേക്ക് നയിക്കുന്ന ഈ കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുകയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.