Sections

ജീവിതത്തിൽ നോ പറയുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന കാരണങ്ങൾ

Saturday, May 18, 2024
Reported By Soumya
Reasons that prevent you from saying no in life

നോ പറയാനുള്ള നിങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെടുന്നതിന് ഒരു പ്രധാനപ്പെട്ട കാരണം എന്തുകൊണ്ട് നിങ്ങൾ യെസ് പറയുന്നു എന്നതു കൃത്യമായി മനസ്സിലാക്കാതെ പോകുന്നതാണ്. അപ്പോൾ നോ പറയാൻ പഠിക്കുന്നതിന് മുൻപു നിങ്ങൾ എന്തുകൊണ്ട് യെസ് പറയണം എന്ന് മനസ്സിലാക്കിയാൽ മതി.

നോ പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല പലർക്കും. പ്രിയപ്പെട്ടവരോട് പ്രത്യേകിച്ചും. 'വേണ്ട,' 'പറ്റില്ല,' 'സാധ്യമല്ല' എന്നൊക്കെ മറ്റൊരാളോട് പറയുക എന്നതിനെപ്പറ്റി ആലോചിക്കാൻ കൂടി ചിലർക്ക് ബുദ്ധിമുട്ടാണ്. നമ്മുടെ തന്നെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാൽ നമുക്ക് കാണാം വേണ്ട എന്ന് പറയേണ്ട ഇടങ്ങളിൽ 'തീർച്ചയായും' എന്ന് പറഞ്ഞിട്ടുള്ള ഒരുപാട് അനുഭവങ്ങൾ. ഇതു നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല. നോ പറയുന്നതും ഒരു കഴിവാണ്. എത്ര പ്രാക്ടീസ് ചെയ്യുന്നോ അത്രയും നല്ലത്. നോ പറയാൻ നിങ്ങളെ തടയുന്ന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • കുട്ടികൾക്ക് സ്വന്തമായി തിരഞ്ഞെടുപ്പ് നടത്താൻ അവസരം പലപ്പോഴും കൊടുക്കാറില്ല. എല്ലാത്തിനും യെസ് മാത്രം പറഞ്ഞ് ശീലിച്ച കുട്ടികൾ തലവെട്ടിക്കൊടുക്കാൻ പറഞ്ഞാലും യെസ് എന്നല്ലേ പറയൂ?
  • മറ്റുള്ളവർ നമ്മോട് അകലാൻ സാധ്യതയുള്ള കാര്യങ്ങൾ ചെയ്യുന്നത് അത്യധികം അസ്വസ്ഥതയും ഉത്കണ്ഠയും ഉണ്ടാക്കുന്ന ഒന്നായി കരുതുന്നു.
  • പ്രിയപ്പെട്ട ഒരാൾ ഒരു കാര്യം ആവശ്യപ്പെടുമ്പോൾ വേണ്ട എന്ന് പറഞ്ഞാൽ അവർക്ക് അതു വിഷമം ഉണ്ടാക്കില്ലേ എന്ന ചിന്തയും നോ പറയാൻ ബുദ്ധിമുട്ട് ഉണ്ടാക്കും.
  • ചിലപ്പോഴെങ്കിലും എല്ലാത്തിനും യെസ് പറയുന്ന ആളുകൾ അപ്രകാരം ചെയ്യുന്നതു മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹം കൊണ്ടാകാം.

എങ്ങനെ നല്ല രീതിയിൽ നോ പറയാം എന്ന് നോക്കാം

  • നിങ്ങൾക്കു പറ്റാത്ത കാര്യം ലളിതമായും കൃത്യമായും സഹായം ചോദിച്ച ആളോട് പറയാൻ ശ്രമിക്കുക.
  • എന്നെക്കൊണ്ട് ഇപ്പോൾ ഇത് പറ്റില്ല എന്ന മട്ടിൽ നിരസിക്കുന്നത് നമ്മുടെ നോ യെ കുറച്ച് മയപ്പെടുത്തും.
  • സമയമെടുത്ത് നിങ്ങൾക്ക് ഉറപ്പുണ്ടായ ശേഷം മറുപടി കൊടുക്കൂ.
  • പലപ്പോഴും നോ പറയുന്നതിനുള്ള അമിതമായ ബുദ്ധിമുട്ട് പലതരത്തിലുള്ള മാനസിക പ്രശ്നങ്ങൾ കൊണ്ടുമാകാം. അത്തരം പ്രശ്നങ്ങൾ ഉണ്ടോ എന്നറിയുന്നതും സഹായകരമാകും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.