Sections

പ്രശ്നങ്ങൾക്ക് എളുപ്പമാർഗ്ഗത്തിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്നതിന്റെ കാരണങ്ങൾ

Thursday, Nov 02, 2023
Reported By Soumya
Motivation

എല്ലാം എളുപ്പത്തിൽ കിട്ടാൻ ശ്രമിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ഒരു കാര്യത്തിലും വിജയിക്കാൻ സാധിക്കില്ലയെന്ന് അറിയിക്കുക. ഒരിക്കലും ഒരാൾക്ക് എളുപ്പമാർഗ്ഗത്തിൽ ഒന്നും നേടാൻ സാധിക്കില്ല. ഏതൊരു കാര്യം ലഭിക്കണമെങ്കിലും അതിനർഹതപ്പെട്ട പ്രവർത്തി ചെയ്യുക തന്നെ വേണം. എളുപ്പത്തിൽ പരിഹാരമാർഗങ്ങൾ തേടിയാലുള്ള അപകടത്തെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

റിസ്ക് ഏറ്റെടുക്കാതിരിക്കുക

വിജയിക്കാൻ എപ്പോഴും റിസ്കുകൾ ഏറ്റെടുക്കേണ്ടിവരും. 'NO Pain No gain' എന്ന് പറയാറുണ്ട്. ഉദാഹരണമായി മികച്ച ഒരു ശരീരം വേണമെന്ന് ആഗ്രഹിക്കുന്നയാൾക്ക് മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കേണ്ടതായി വരും. അങ്ങനെയുള്ള ഒരാൾക്ക് മാത്രമേ അതിനുള്ള റിസൾട്ട് ലഭിക്കുകയുള്ളു.

സ്ഥിരോൽസാഹം ഇല്ലായ്മ

ഒരു പ്രവർത്തി ചെയ്യുമ്പോൾ സ്ഥിരമായി ആ പ്രവർത്തി ചെയ്യുവാനുള്ള ഉത്സാഹം നിങ്ങൾക്ക് ഉണ്ടാകണം. പലപ്പോഴും കഴിവില്ലാത്തതുകൊണ്ടോ, അറിവില്ലാത്തതോ കൊണ്ടല്ല പലരും പരാജയപ്പെടുന്നത്, പരിശ്രമം ഉപേക്ഷിക്കുന്നത് കൊണ്ടാണ്. സ്ഥിരോൽസാഹം ഇല്ലാത്തത് കൊണ്ടാണ് നിങ്ങളുടെ ഓരോ പ്രവർത്തിയും പരാജയപ്പെടുന്നത്. പല കാര്യങ്ങളും ആദ്യം കുറെ ദിവസം ചെയ്യുമെങ്കിലും ഉൽസാഹം നഷ്ടപ്പെട്ട് മറ്റു പല കാര്യങ്ങളിലേക്ക് പോകുന്നു.

മടി

അടുത്ത പ്രധാനപ്പെട്ട ഒരു കാര്യമാണ് മടി. ഒരുപാട് കഴിവുള്ള ആൾക്കാരും മടി കാരണം അവരുടെ വിജയത്തിൽ ബുദ്ധിമുട്ടുണ്ടാകുന്നു. മടി മാറ്റുന്നതിന് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മടി വരുന്നതിന്റെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്

  1. നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ പാഷൻ ആയിട്ടുള്ള കാര്യമായിരിക്കില്ല. നിങ്ങൾക്ക് അത് ആസ്വദിക്കാൻ കഴിയുന്ന കാര്യമായിരിക്കില്ല.
  2. ഇത് നിരന്തരം ചെയ്യുമ്പോൾ മടി വരിക സ്വാഭാവികമായ കാര്യമാണ്. അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന പ്രവർത്തിയും നിങ്ങളുടെ ലക്ഷ്യവും നിങ്ങൾക്ക് അനുയോജ്യമായതാണെന്ന് ഉറപ്പിക്കുക. നിങ്ങൾക്ക് അനുയോജ്യമായ കാര്യമാണെങ്കിൽ ഒരു പരിധി വരെ മടി ഒഴിവാക്കാൻ നിങ്ങൾക്ക് സാധിക്കും.
  3. മടി വരുന്നതിനു മറ്റൊരു കാരണം ശക്തമായ ലക്ഷ്യം ഇല്ലാതിരിക്കുക. ഉദാഹരണമായി രാവിലെ വ്യായാമത്തിന് വേണ്ടി എണീക്കുക എല്ലാവർക്കും മടിയുള്ള കാര്യമാണ്. പക്ഷേ അതിനുപകരം ഒരു വിനോദയാത്രയ്ക്ക് ആണെങ്കിൽ രാവിലെ എണീക്കണമെന്നുണ്ടെങ്കിൽ എല്ലാവരും ഉദ്ദേശിച്ച സമയത്തിന് മുൻപേ തന്നെ എണീക്കുന്ന പ്രവണതയുണ്ട്.

ധൈര്യമില്ലായ്മ

ഒരു പ്രവർത്തി ഏറ്റെടുത്തു ചെയ്യാനുള്ള ധൈര്യം ഇല്ലായ്മ. ഇത് ജന്മനാ ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ്. ചില ആളുകൾ സംഭവങ്ങളെ യാഥാർത്ഥ്യമാക്കുന്നവരാണ്. ചില ആളുകൾ മറ്റുള്ളവരുടെ സംഭവങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നവരാണ്. മറ്റ് ചിലർ സംഭവങ്ങളെ നോക്കി അത്ഭുതത്തോടെ ഇരിക്കുന്നവരാണ്. നിങ്ങൾ സംഭവങ്ങളെ യാഥാർത്ഥ്യമാക്കുന്നവരാകുന്നതിന് വേണ്ടിയുള്ള ധൈര്യം ആർജ്ജിക്കണം. അങ്ങനെയുള്ളവരാണ് വിജയികളായി മാറുന്നത്. അല്ലാതെ മറ്റുള്ളവരുടെ വിജയത്തെ നോക്കി നിൽക്കുകയോ അന്തിക്കുന്നതുമായ ആളുകൾ ആവരുത്. ധൈര്യമില്ലായ്മയുടെ ഒരു കാരണം ഭയമാണ്. ഭയം നിങ്ങളെ പുറകോട്ട് അടിക്കുന്ന ഒന്നാണ്.

ഇത്തരം കാര്യങ്ങൾ സ്വഭാവത്തിലുള്ളവരാണ് ഒരു പ്രശ്നത്തിന് എളുപ്പമാർഗ്ഗത്തിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്നത്. ഈ സ്വഭാവം മാറ്റിവെച്ചുകൊണ്ട് നിങ്ങൾ ഏതൊരു കാര്യത്തിനും അർഹിക്കുന്ന സമയം കൊടുത്തുകൊണ്ട് അതിന്റെ ശരിയായ വശങ്ങൾ പരിശോധിച്ചുകൊണ്ട് മുന്നോട്ടുപോകാൻ വേണ്ടി ശ്രമിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.