Sections

സെയിൽസ്മാൻമാർ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങൾ

Thursday, Jan 16, 2025
Reported By Soumya
Common Reasons for Sales Failure and Strategies for Success

വിജയമുണ്ടാകുന്നത് എപ്പോഴും പ്രവർത്തിക്കുന്നവർക്ക് മാത്രമാണ്. സെയിൽസ്മാൻ മാർക്ക് പ്രത്യേകിച്ച്. സ്വപ്നം കണ്ടു കൊണ്ടിരുന്നാൽ മാത്രം ഒരിക്കലും വിജയം കൈവരിക്കാൻ സാധിക്കുകയില്ല. വിജയത്തെ കൈവരിക്കാൻ വേണ്ടി വളരെയധികം പ്രയത്നങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. ചില സെയിൽസ്മാൻമാർ നിരന്തരമായി പരാജയപ്പെടുന്നവരാണ്. എത്ര കാര്യങ്ങൾ ചെയ്താലും അവർക്ക് വിജയിക്കുന്നില്ല. സെയിൽസ്മാൻമാർ പരാജയപ്പെടുന്നതിനുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ പരാജയ കാരണങ്ങൾ വിശകലനം ചെയ്ത് അതിനെ ശരിയായ രീതിയിൽ കൊണ്ടുപോയി കഴിഞ്ഞാൽ സെയിൽസ്മാൻമാർ വിജയിക്കുക തന്നെ ചെയ്യും. സെയിൽസ്മാൻമാർ പരാജയപ്പെടാനുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

  • ഒരു തയ്യാറെടുപ്പ് നടത്താതെ പോകുന്ന സെയിൽസ്മാൻമാർക്ക് വിജയിക്കാൻ സാധിക്കുകയില്ല. സെയിൽസിൽ ഏറ്റവും പ്രധാനമാണ് തയ്യാറെടുപ്പ് അല്ലെങ്കിൽ മുന്നൊരുക്കം. ഏത് കാര്യം ചെയ്യുമ്പോഴും മുന്നൊരുക്കം അത്യാവശ്യമാണ് അതുപോലെ തന്നെയാണ് സെയിൽസിൽ.
  • അവർക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടാകില്ല. സെയിൽസിന് പോകുന്ന സമയത്ത് തന്റെ ടാർജറ്റ് എത്രയാണ്, എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഒന്നും യാതൊരു ബോധവും ഉണ്ടാകില്ല. ഇങ്ങനെയുള്ളവർക്ക് വിജയിക്കാൻ സാധിക്കില്ല.
  • സെയിൽസിന്റെ കാര്യം സംസാരിക്കാതെ മറ്റു പല കാര്യങ്ങൾക്ക് വേണ്ടി സമയം പാഴാക്കി കൊണ്ടിരിക്കും ഇത്തരക്കാർക്ക് വിജയിക്കാൻ സാധ്യമല്ല.
  • ചില ടോക്സിക് ആയിട്ടുള്ള ആൾക്കാർക്ക് എപ്പോഴും പരദൂഷണം അപവാദങ്ങൾ എന്നിവ പറയുന്നതും കേൾക്കുന്നതും ഒരു സുഖമാണ്. അതില് ശ്രദ്ധയുള്ളവർക്കും സെയിൽസിൽ വിജയിക്കാൻ സാധിക്കില്ല.
  • എങ്ങനെ അവതരിപ്പിക്കണം എന്ന രീതി അറിയാതിരിക്കുന്ന സെയിൽസ്മാൻമാർക്ക് വിജയം ലഭിക്കില്ല. തന്റെ പ്രോഡക്റ്റിനെ കുറിച്ച് വിശദമായി അറിയാമായിരിക്കും എങ്കിലും അത് എങ്ങനെ പ്രസന്റ് ചെയ്യണമെന്ന് അറിയാത്തവർക്ക് അല്ലെങ്കിൽ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലാത്ത ഒരാൾക്ക് സെയിൽസിൽ ഒരിക്കലും മുന്നോട്ടുപോകാൻ സാധിക്കില്ല.
  • ഉപഭോക്താക്കളെ വില നൽകാതെ അവർക്ക് അർഹിക്കുന്ന പ്രാധാന്യം കൊടുക്കാത്ത ഒരാൾക്ക് തീർച്ചയായും വിജയിക്കാൻ സാധിക്കില്ല. വളരെ ഗൗരവത്തോടെ കാണുകയും അവരുടെ ആവശ്യങ്ങൾ നല്ല രീതിയിൽ നിറവേറ്റി കൊടുക്കുകയും നല്ല ഒരു റിലേഷൻഷിപ്പ് അവരുമായി ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സെയിൽസ്മാന് മാത്രമെ വിജയം ഉണ്ടാവുകയുള്ളു.
  • തന്റെ കഴിവ് എന്താണ്, കഴിവുകേട് എന്താണ്, ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങൾ എന്താണ്, അതിൽ ഉണ്ടാകുന്ന ഗുണവും ദോഷവും എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാത്ത ഒരാൾക്ക് ഒരിക്കലും വിജയിക്കാൻ സാധിക്കില്ല. വിജയിക്കണമെന്ന് തോന്നൽ മാത്രമുണ്ടായാൽ പോര, തന്റെ പ്രവർത്തിയിൽ ഉണ്ടായ പാളിച്ചകൾ, അവയെക്കുറിച്ചൊക്കെ വിലയിരുത്തൽ നടത്തി വിശകലനം ചെയ്ത് മുന്നോട്ടു പോകുന്ന ഒരാൾക്ക് മാത്രമേ സെയിൽസിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ.
  • സെയിൽസിൽ ഒരിക്കലും ചെറിയ വിജയങ്ങൾ അല്ല വേണ്ടത് നിരന്തരമായ വിജയങ്ങളാണ് ആവശ്യം. അങ്ങനെ നിരന്തരമായി വിജയം വരണമെങ്കിൽ ശക്തമായ തരത്തിൽ വിലയിരുത്തൽ വളരെ അത്യാവശ്യമാണ്.

ഇത്രയും കാര്യങ്ങൾ ഇല്ലാത്ത ഒരാളെ സംബന്ധിച്ച് വിജയിക്കാൻ സാധ്യമല്ല. നേരെമറിച്ച് ഇത്രയും കാര്യങ്ങൾ ഉള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം സെയിൽസിൽ വളരെയധികം മുന്നോട്ടു പോകാൻ സാധിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.