രാവിലെ എണീക്കുക പലർക്കും മടിയുള്ള കാര്യമാണ്. വെള്ളം കോരി തലയിൽ ഒഴിക്കും എന്ന അമ്മയുടെ ഭീഷണിയിലും, ലൈറ്റ് ഓൺ ആക്കുക, ഫാൻ ഓഫ് ചെയ്യുക ജനാല തുറന്നിടുക അതുപോലെയുള്ള അമ്മയുടെ മറ്റു ചില പ്രവർത്തികൾ കാരണമാകും പലരും ഉറക്കത്തിൽ നിന്ന് എണീക്കുക. രാവിലെ ഉണരാൻ അലാറം വയ്ക്കാറുണ്ട്, എന്നാൽ അലാറം കേൾക്കുമ്പോൾ ഓഫാക്കി വച്ച് ഉറങ്ങാറാണ് പതിവ്. ഇതിന് കാരണം എന്താണ്? എന്തുകൊണ്ടാണ് നിങ്ങൾക്ക് രാവിലെ എണീക്കാൻ മടി വരുന്നത് അതിന്റെ കാരണങ്ങൾ നോക്കാം .
- കൃത്യനിഷ്ഠയായി ഒരു ദിനചര്യ ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം .ഉണരുന്നതിനും ഉറങ്ങുന്നതിനും ഒരു കൃത്യത ഉണ്ടാകണം .ഉദാഹരണമായി രാത്രി ഒമ്പതുമണിക്ക് ഉറങ്ങി രാവിലെ നാലുമണിക്ക് എണീക്കാൻ ആഗ്രഹിക്കുന്ന ഒരാൾ അടുത്ത ദിവസം പത്തുമണി പിന്നെ അത് പതിനൊന്നു മണി ഇങ്ങനെ മാറുമ്പോൾ എണീക്കുന്ന സമയത്തിലും ആ മാറ്റം ഉണ്ടാകും .അതുകൊണ്ട് രാവിലെ കൃത്യസമയത്ത് എണീക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ ഉറങ്ങുന്നതിന് കൃത്യമായി ഒരു സമയം പാലിക്കണം.
- വീഡിയോസ് കണ്ടും മൊബൈലിൽ കളിച്ചും രാത്രികാലങ്ങളിൽ സമയം കളയുമ്പോൾ നിങ്ങളുടെ ബയോളജിക്കൽ ക്ലോ ക്ലോക്ക് പൂർണമായും താളം തെറ്റുന്നു .കാരണം ശരീരത്തിന് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയില്ല .അതുകൊണ്ടാണ് ക്യത്യസമയം തന്നെ ഉറങ്ങാനും ഉണരാനും എടുക്കണമെന്ന് പറയുന്നത്.
- രാവിലെ ഉണരുന്ന തിന് വ്യക്തവും ശക്തവുമായ ഒരു കാരണമുണ്ടെങ്കിൽ എത്ര കഷ്ടപ്പെട്ടാലും കൃത്യസമയത്ത് ഉണരും .ഈ കാരണം ശക്തമായി നിങ്ങളെ ആകർഷിച്ച ഏത് ഉറക്കച്ചടവിലും നിങ്ങൾ ഉണരും .പക്ഷേ ഈ കാരണം നിങ്ങളെ ആകർഷിക്കുന്നില്ല എങ്കിൽ രാവിലെ നേരത്തെ ഉണർന്നാലും കുറച്ചുകൂടി സമയം ഉറങ്ങാം,എനിക്ക് വയ്യ, നാളെ തൊട്ടു തുടങ്ങാം, ഇത്തരത്തിലുള്ള ചിന്തകൾ വരികയും ചെയ്യും .ഉദാഹരണമായി നിങ്ങൾ ഒരു ടൂർ പോകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അലാറം പോലു ഇല്ലാതെ നിങ്ങൾ അതിരാവിലെ ഉണരും .നാളെ മുതൽ രാവിലെ എണീറ്റു പഠിക്കാം എന്നോ അല്ലെങ്കിൽ എക്സർസൈസ് ചെയ്യാമെന്നോ തീരുമാനിച്ചു പക്ഷേ അത് ശക്തമായി നിങ്ങളെ ആകർഷിച്ചില്ല എങ്കിൽ നിങ്ങൾക്ക് അതിൽ വലിയ താൽപര്യമൊന്നുമില്ല എങ്കിലും രാവിലെ എണീക്കാൻ മടി ഉണ്ടാകും.
- രാവിലെ എണീക്കുന്ന സമയം നിശ്ചയിച്ചുറപ്പിച്ചു ഉറങ്ങുക .ഉറങ്ങുന്നതിനു മുൻപ് ഒന്നിലധികം തവണ അത് ചിന്തിക്കുക .ഇങ്ങനെ ചെയ്താൽ ഉദ്ദേശിക്കുന്ന സമയത്ത് തന്നെ നിങ്ങൾക്ക് എണീക്കാൻ സാധിക്കും.
- രാത്രി ഭക്ഷണം കഴിക്കാൻ ലേറ്റ് ആകുന്നതും വാരിവലിച്ച് കഴിക്കുന്നതും മടി പിടിച് ഉറങ്ങാൻ കാരണമാകും. ഭക്ഷണം കഴിച്ച് കുറഞ്ഞത് രണ്ടു മണിക്കൂറിനു ശേഷമാണ് ഉറങ്ങേണ്ടത് .അതുപോലെ ആഹാരം വളരെ കുറച്ച് കഴിക്കുന്നതാണ് നല്ലത് .ഇത് രാവിലെ ഉന്മേഷത്തോടെ ഉണരാൻ നിങ്ങളെ സഹായിക്കും.
- ചിലർ രാത്രികാലങ്ങളിൽ അനാവശ്യമായി ലഘു ഭക്ഷണം കഴിക്കാറുണ്ട് ഇത് രാവിലെ എണീക്കുന്നത് ബുദ്ധിമുട്ടാകും. രാത്രി വൈകിയും ഭക്ഷണം കഴിക്കുന്നത് വിഷപ്പിൻറെ ഹോർമോണുകളുടെ നിയന്ത്രണത്തെ ബാധിക്കും. വിശപ്പിനെ ഉത്തേജിപ്പിക്കുന്ന ഹോർമോണായ ഗ്രെലിന് അസന്തുലിതാവസ്ഥയിലാകുകയും വിശപ്പും ആസക്തിയും വർദ്ധിപ്പിക്കുകയും ചെയ്യും ഇത് ആരോഗ്യത്തിന് ഗുണകരമല്ല.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
പൊതുപ്രവർത്തകർക്ക് നിർബന്ധമായും വേണ്ട ചില ക്വാളിറ്റികൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.