കസ്റ്റമർ പ്രോഡക്ടുകൾ വാങ്ങുന്നതിന് നിരവധി കാരണങ്ങളുണ്ട്. ആ കാരണങ്ങൾ കണ്ടെത്തുവാനുള്ള കഴിവ് ഒരു സെയിൽസ്മാന് ഉണ്ടെങ്കിൽ തീർച്ചയായും അയാളുടെ പ്രോഡക്ടുകൾ വളരെ വേഗത്തിൽ വിറ്റു പോകും. ഇതിൽ ഏറ്റവും വലിയ പ്രശ്നം ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ആയിരിക്കും ഉണ്ടാവുക. എന്തുകൊണ്ട് ഒരു കസ്റ്റമർ പ്രോഡക്റ്റ് വാങ്ങുന്നു എന്നതിനെക്കുറിച്ച് വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും അതിനുള്ള ഉത്തരം മനസ്സിലാക്കാനും സാധിച്ചാൽ ആ കാര്യത്തിന് വേണ്ടി സംസാരിക്കുവാനും കഴിഞ്ഞാൽ നിങ്ങൾക്ക് വേഗത്തിൽസെയിൽസ് നടത്താൻ സാധിക്കും. പ്രധാനപ്പെട്ട 9 കാരണങ്ങൾ കൊണ്ടാണ് കസ്റ്റമേഴ്സ് പ്രോഡക്ടുകൾ വാങ്ങുന്നത്. അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- സ്വയ അവതരണത്തിനെ കുറിച്ചുള്ള പ്രേരണ. തനിക്ക് വളരെ പ്രാധാന്യം കിട്ടണമെന്നും തന്റെ കഴിവ് മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കണമെന്ന് ആഗ്രഹിച്ച് പ്രോഡക്ടുകൾ വാങ്ങുന്ന ആളുകളുണ്ട്. കൂടുതൽ ആളുകളും ഇങ്ങനെയാണ് വാങ്ങാറുള്ളത്. മറ്റുള്ളവരുടെ മുന്നിൽ മികച്ച സാധനങ്ങൾ തനിക്ക് വാങ്ങുക എന്നുള്ളതാണ് ഒന്നാമത്തെ കാരണം.
- സാമ്പത്തിക നേട്ടത്തിനുള്ള പ്രേരണ. ചില ആളുകൾ പ്രോഡക്റ്റ് വാങ്ങുന്നത് അയാൾക്ക് സാമ്പത്തികപരമായി നേട്ടം ഉണ്ടാകാനാണ്. ഉദാഹരണമായി വസ്തു വാങ്ങുന്നത് ഗോൾഡ് വാങ്ങുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ വാങ്ങുവാനുള്ള കാരണം സാമ്പത്തിക നേട്ടം ഉദ്ദേശിച്ചാണ്.
- സ്നേഹത്തിനുള്ള പ്രേരണ. സ്നേഹം കിട്ടുവാൻ വേണ്ടിയോ സ്നേഹം പിടിച്ചു വാങ്ങുവാൻ വേണ്ടിയോ ഈ പ്രോഡക്ടുകൾ വാങ്ങുകയോ ഇല്ലെങ്കിൽ ഏതെങ്കിലും സാധനങ്ങൾ വാങ്ങുന്നത് മറ്റുള്ളവരുടെ സ്നേഹത്തിനു വേണ്ടിയിട്ടായിരിക്കും.
- ലൈംഗിക താൽപര്യത്തിനുള്ള പ്രേരണ. ഇത് തെറ്റായി ആരും ധരിക്കേണ്ട കാര്യമില്ല. പലരും ലൈംഗിക താൽപര്യത്തെ കുറിച്ച് നെഗറ്റീവ് ആയിട്ടാണ് കാണുന്നത്. ചില ആളുകൾ പ്രോഡക്റ്റ് എടുക്കുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം ലൈംഗിക താൽപര്യങ്ങളാണ്.
- അധികാരത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള പ്രേരണ. ചിലർ അധികാരവും പ്രശസ്തിയും കിട്ടുവാൻ താല്പര്യമുള്ളവർ ആയിരിക്കും. അങ്ങനെ അധികാരവും പ്രശസ്തിയും കിട്ടുന്നതിനുവേണ്ടി പ്രോഡക്ടുകൾ വാങ്ങാറുണ്ട്.
- ഭയത്തിനുള്ള പ്രേരണ. ചിലർ ഭയം കൊണ്ട് പ്രോഡക്ടുകൾ വാങ്ങാം. ഉദാഹരണമായി മെഡിക്ലെയിം ഇൻഷുറൻസുകൾ, ചില മരുന്നുകൾ അല്ലെങ്കിൽ ശരീരത്തിന് ഗുണകരമാകുന്ന വസ്തുക്കൾ ഇവയൊക്കെ ഭയം കൊണ്ടാണ് വാങ്ങാറുള്ളത്.
- പ്രതികാരത്തിനുള്ള പ്രേരണ. തന്റെ കൂട്ടുകാരൻ ഓടി കാറെടുത്തു എങ്കിൽ എനിക്ക് അതിനേക്കാൾ കൂടിയ കാർ എടുക്കണം എടുക്കണം എന്നൊക്കെ പറഞ്ഞ് പ്രതികാര മനോഭാവത്തോടുകൂടി പ്രോഡക്ടുകൾ എടുക്കാറുണ്ട്.
- സ്വാതന്ത്ര്യത്തിനുള്ള പ്രേരണ.ശാരീരികവും മാനസികവുമായ സ്വാതന്ത്ര്യം ആഗ്രഹിച്ചുകൊണ്ട് ചില ആളുകൾ ചില പ്രോഡക്ടുകൾ എടുക്കാറുണ്ട്. താൻ സ്വതന്ത്രൻ ആണെന്ന് വ്യത്യസ്തനാണ് എന്നും കാണിക്കുന്നതിന് വേണ്ടി ചില പ്രോഡക്ടുകൾ എടുക്കാറുണ്ട്.
- തന്റെ ചിന്തകൾ പ്രാവർത്തികമാക്കുവാനും സൃഷ്ടിക്കുവാനും ചിന്തിക്കുവാനും ഉള്ള പ്രേരണ. ഓരോരുത്തർക്കും ഓരോ ചിന്തയുണ്ടാകും. ആ ആ ചിന്തകൾ പ്രാവർത്തികമാക്കുവാനും ചിന്തിക്കുവാനും സൃഷ്ടിക്കുവാനും ഉള്ള പ്രേരണ കൊണ്ട് തീർച്ചയായും ചില ആളുകൾ പ്രോഡക്ടുകൾ വാങ്ങാറുണ്ട്.
ഈ 9 കാരണങ്ങൾ കൊണ്ടാണ് ഓരോരുത്തരും പ്രോഡക്ടുകൾ വാങ്ങുന്നത്. നിങ്ങളുടെ മുന്നിൽ വരുന്ന കസ്റ്റമർക്ക് ഇതിൽ ഒന്നോ രണ്ടോ കാരണങ്ങൾ ഉണ്ടാക്കാം. അത് കണ്ടുപിടിക്കാൻ കഴിഞ്ഞുകഴിഞ്ഞാൽ അതാണ് അവരുടെ പ്രശ്നം. ആ പ്രശ്നത്തിന് പരിഹാരമായി നിങ്ങളുടെ പ്രോഡക്റ്റ് എന്ന് പറഞ്ഞ് മനസ്സിലാക്കി കഴിഞ്ഞാൽ സെയിൽസ് നടക്കാൻ വളരെ എളുപ്പമാണ്.
സെയിൽസ് രംഗത്ത് സമയ നിയന്ത്രണത്തിന്റെ പ്രാധാന്യം... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.