- Trending Now:
കൂടുതല്‍ വിവരങ്ങള്‍ അറിയാം
വിപണി കീഴടക്കാന്‍ റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 10 പ്രോ 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബറില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. റിയല്‍ മി 10 പ്രോ 5ജിയുടെ സവിശേഷതകള്‍ അറിയാം.6.72 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 1,080 × 2,400 പിക്‌സല്‍ റെസലൂഷന്‍ കാഴ്ചവെക്കുന്നുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ലഭ്യമാണ്. 6എന്‍എം സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രോസസറാണ് നല്‍കിയിരിക്കുന്നത്.
ഇത് പഴയ ഇന്ത്യയല്ല, സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ വിപ്ലവം സൃഷ്ടിച്ച് രാജ്യം
... Read More
108 മെഗാപിക്‌സല്‍ സാംസംഗ് എച്ച്എം6 പ്രൈമറി സെന്‍സര്‍ 2 മെഗാപിക്‌സല്‍ പോര്‍ട്രെയറ്റ് സെന്‍സര്‍ എന്നിവയുള്ള ഡ്യുവല്‍ റിയല്‍ ക്യാമറ സജ്ജീകരണം നല്‍കിയിട്ടുണ്ട്. 16 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ.6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള വേരിയന്റിന് 24,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള വേരിയന്റിന് 25,999 രൂപയുമാണ് വില. ഡിസംബര്‍ 16 മുതലാണ് റിയല്‍ മി 10 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.