Sections

ഗോ ഡിജിറ്റൽ സേവിങ്‌സ് അക്കൗണ്ടുമായി ആർബിഎൽ ബാങ്ക്

Thursday, Oct 19, 2023
Reported By Admin
RBL Bank

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ആർബിഎൽ ബാങ്ക് പുതിയ ഡിജിറ്റൽ ബാങ്കിങ് സേവനമായ 'ഗോ ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട്' അവതരിപ്പിച്ചു. ലളിതമായ നടപടിക്രമങ്ങളിലൂടെ ആരംഭിക്കാനാവുന്നതും ഏളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായ ഈ സീറോ ബാലൻസ് അക്കൗണ്ട് എല്ലാ പ്രായത്തിലുള്ള ഉപയോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതാണ്.

ഇത് 7.5 ശതമാനം വരെയുള്ള ഉയർന്ന വാർഷിക പലിശ നിരക്ക്, പ്രീമിയം ഡെബിറ്റ് കാർഡ്, പ്രീമിയം ബ്രാൻഡുകൾക്ക് 1500 രൂപ വിലമതിക്കുന്ന വൗച്ചർ, സമഗ്ര സൈബർ ഇൻഷുറൻസ് പരിരക്ഷ, ഒരു കോടി രൂപ വരെയുള്ള അപകട, യാത്രാ ഇൻഷുറൻസ്, സൗജന്യ സിബിൽ റിപ്പോർട്ട്, നിരവധി പ്രീമിയം ബാങ്കിങ് സേവനങ്ങൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് നൽകുന്നത്. ഇവയെല്ലാം 1999 രൂപയുടെ (നികുതി പുറമെ) വാർഷിക വരിസംഖ്യയിൽ ഒറ്റപാക്കേജായി ലഭ്യമാകും. ഒരു വർഷത്തിന് ശേഷം അക്കൗണ്ട് പുതുക്കുന്നതിന് 599 രൂപയും നികുതിയും നൽകിയാൽ മതി. പാൻ നമ്പറും ആധാർ വിവരങ്ങളും നൽകി ഏതാനും മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട് ആരംഭിക്കാനാകും.

ഗോ ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട് ഉപയോക്താക്കൾക്ക് മികച്ച മൂല്യമുള്ള നിരവധി സേവനങ്ങൾ ലഭ്യമാക്കികൊണ്ട് പരമ്പരാഗത, ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങൾക്കിടയിലെ വിടവ് നികത്തുമെന്നും ഒരു വലിയ ഉപയോക്തൃ വിഭാഗത്തിലേക്ക് ഡിജിറ്റൽ ബാങ്കിങ് സൗകര്യം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആർബിഎൽ ബാങ്ക് ബ്രാഞ്ച്, ബിസിനസ് ബാങ്കിങ് മേധാവി ദീപക് ഗധ്യാൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.