Sections

വയനാടിന് ആർബിഎൽ ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങായി 21 ലക്ഷം രൂപ

Saturday, Sep 28, 2024
Reported By Admin
RBL Bank Employees Presenting Cheque for Wayanad Rehabilitation

കൊച്ചി: വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആർബിഎൽ ബാങ്ക് ജീവനക്കാരുടെ പിന്തുണ. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിൻറെ പുനരധിവാസത്തിനായി ജീവനക്കാർ ചേർന്ന് 21,79,060 രൂപ സംഭാവന നൽകി.

ദുരിതാശ്വാസ പ്രവർത്തനം, പുനരധിവാസം, പുനരുദ്ധാരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫൺണ്ട് സ്വരൂപിച്ചത്.

ശമ്പളത്തിൻറെ ഒരു ഭാഗം സംഭാവന നൽകാനായിരുന്നു ജീവനക്കാർക്ക് നൽകിയ നിർദേശം. അത് 0.5 മുതൽ 5 ദിവസത്തെവരെ ശമ്പള വിഹിതമോ അതല്ലെങ്കിൽ ഒരു നിശ്ചിത തുക സംഭാവനയായോ നൽകാനായിരുന്നു നിർദേശം.

മുഖ്യമന്ത്രി പിണറായി വിജയൻ ബാങ്ക് പ്രതിനിധികളിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.