- Trending Now:
വീട്ടില്‍ തീരെ ഉപയോഗമില്ലാത്ത സ്വര്‍ണ്ണം വെറുതെ വെച്ചിട്ട് കള്ളന്മാരെ പേടിച്ച് ഉറക്കം കളയേണ്ട.ആ സ്വര്‍ണം ഉപയോഗിച്ച് സമ്പാദിക്കാനുള്ള അവസരമൊരുക്കുകയാണ് ആര്‍ബിഐ.സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിച്ച് എങ്ങനെ സ്വര്‍ണത്തില്‍ നിന്ന് പലിശ നേടാന്‍ സാധിക്കുമെന്ന് നമുക്ക് നോക്കാം.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിക്കുന്ന സോവറീന്‍ ഗോള്‍ഡ് ബോണ്ട്(എസ്ജിബി) വെറുതെ പലിശ നേടാനുളള സുവര്‍ണാവസരം തന്നെയാണ്.ബാങ്ക് ലോക്കറുകളില്‍ അങ്ങോട്ട് പണം നല്‍കി സൂക്ഷിക്കുന്നതോ അല്ലെങ്കില്‍ വീടുകളില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചു വെച്ചിട്ടുള്ളതോ ആയ ആര്‍ബിഐ സ്വര്‍ണം സ്വര്‍ണ്ണം പണമാക്കല്‍ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും ബാങ്കില്‍ നിക്ഷേപിക്കാവുന്നതാണ്.അതിലൂടെ പലിശ നിരക്ക് സ്വന്തമാക്കാനും സാധിക്കും.
ഐസിഐസിഐ ബാങ്ക്,യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ,പഞ്ചാബ് നാഷണല്‍ ബാങ്ക്,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്,എച്ച്ഡിഎഫ്‌സി ബാങ്ക്,യെസ് ബാങ്ക്,ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളില്‍ ആര്‍ബിഐ പദ്ധതി അനുസരിച്ച് സ്വര്‍ണ്ണ നിക്ഷേപം നടത്താന്‍ സാധിക്കും.കേന്ദ്ര സര്‍ക്കാരിന്റെ ബോണ്ട് ആയതുകൊണ്ട് അവയ്ക്ക് ഉത്തമമായ ഗാരന്റി ഉണ്ടായിരിക്കും.
പദ്ധതിക്ക് കീഴില്‍ സ്വര്‍ണം നിക്ഷേപിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ മൂല്യം തിരികെ ലഭിക്കുകയും മെച്യുരിറ്റി കാലളവ് എത്തുമ്പോള്‍ പലിശനിരക്ക് അടക്കം ഒരു തുക സ്വന്തമാക്കാനും സാധിക്കുമെന്നതു കൊണ്ട് ആളുകള്‍ ഇപ്പോള്‍ എസ്ജിബിയില്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്.മെച്യുരിറ്റി എത്തുമ്പോള്‍ വിപണിയില്‍ എത്രയാണോ വില അതിനെ അടിസ്ഥാനമാക്കിയാകും നിങ്ങളുടെ സ്വര്‍ണത്തിന്റെ വില തീരുമാനിക്കപ്പെടുന്നത്.നിക്ഷേപിക്കുന്ന സമയത്തെ സ്വര്‍ണ വിലയെ അനുസരിച്ചാകും പലിശ കണക്കാക്കുക.
രാജ്യത്ത് നിന്ന് വീടുകളിലും ലോക്കറുകളിലും ഒക്കെ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ഒന്നിച്ച് ശേഖരിച്ച് ഉത്പാദനപരമായ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാനും അതിലൂടെ ഭാവിയിലെ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറയ്ക്കുകയുമാണ് എസ്ജിബി പദ്ധതികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.അതുകൊണ്ട് തന്നെ രാജ്യത്തുള്ള ഏതൊരു പൗരനും ഈ പദ്ധതിയില്‍ നിക്ഷേപിക്കാം.വ്യക്തിഗതമല്ലാതെ പങ്കാളിത്ത രീതിയിലും നിക്ഷേപ സൗകര്യമുണ്ട്.ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വര്‍ണ വില വരെയാണ്.അതേസമയം പരമാവധി എത്രവേണോ നിക്ഷേപിക്കാം.
മെച്യൂരിറ്റ് കാലളയവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച സമയത്തെ സ്വര്‍ണം ആകില്ല ലഭിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.മെച്യൂരിറ്റി പൂര്‍ത്തിയാകുമ്പോള്‍ ഒന്നുകില്‍ നിക്ഷേപം നടത്തിയ സ്വര്‍ണത്തിന് തുല്യമായ ഇന്ത്യന്‍ രൂപയിലോ അല്ലെങ്കില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിലോ ആണ് മടക്കി ലഭിക്കുക.ഇനി കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം മടക്കാന്‍ തീരുമാനിച്ചാല്‍ അത് ഏത് രീതിയില്‍ കൈമാറണം എന്ന് ബാങ്കിന് തീരുമാനിക്കാന്‍ അധികാരമുണ്ട്.അഥവ മെച്യൂരിറ്റിക്ക് മുന്‍പ് നിക്ഷേപ മൂല്യത്തിന്റെ ഒരു ഭാഗം മാത്രമാണ് റെഡീം ചെയ്യുന്നതെങ്കില്‍ പണം ആയിട്ടാകും ബാങ്കുകള്‍ കൈമാറുക.
ഡീമാറ്റ് ആയോ കടലാസ് രൂപത്തിലോ സോവറീന്‍ ഗോള്‍ഡ് ബോണ്ട് ലഭിക്കാം.ബോണ്ടിന്റെ കാലാവധി എട്ട് വര്‍ഷമമാണ്.എന്നാല്‍ അഞ്ച് കൊല്ലം പൂര്‍ത്തിയായാല്‍ ബോണ്ട് പിന്‍വലിക്കാം.യൂണിറ്റുകള്‍ എപ്പോള്‍വേണമെങ്കിലും ലിക്വിഡേറ്റ് ചെയ്യാവുന്നതാണ്.പരമാവധി ഗാരന്റിയുള്ളതും നിക്ഷേപിക്കപ്പെടുന്ന മൂലധനവും ലഭിക്കുന്ന പലിശയും ബോണ്ടുകളില്‍ വകവയ്ക്കപ്പെടുന്നതുമാണ്.വായ്പകള്‍ക്ക് ഈടായി ബോണ്ടുകള്‍ ഉപയോഗിക്കാം.മാത്രമല്ല, നേരത്തെ ബോണ്ട് തിരിച്ചുനല്‍കണമെന്നുള്ളവര്‍ക്ക് അത് വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ആവാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.