Sections

അപ്രതീക്ഷിത ഇരുട്ടടിയായി പലിശ നിരക്കിൽ വർധന

Thursday, May 05, 2022
Reported By MANU KILIMANOOR

വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ല്‍കുന്ന ഇടക്കാല വായ്പയുടെ പലിശ നിരക്കാണ് റിപ്പൊ

 

ഉടന്‍ പ്രാബല്യത്തിലാകും വിധം 4.40 ശ തമാനത്തിലേക്കാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുയര്‍ത്തിയത്. പരിധിവിടുന്ന പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് അടിയന്തര നടപടി. ഇതോടെ സാധാരണക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ബാങ്ക് വായ്പ അധിക ബാധ്യതയുണ്ടാക്കും.

ഈ മാസം രണ്ടു മുതല്‍ നാലുവരെ ആര്‍.ബി.ഐയുടെ പണനയ സമിതി (എം.പി.സി) പ്രത്യേക യോഗം ചേര്‍ന്നാണ് അടിസ്ഥാന പലിശ നിരക്ക് (റിപ്പൊ) 40 ബേസിസ് പോയന്റ് കൂട്ടാന്‍ തീരുമാനിച്ചത്. ആറംഗ സമിമിതി ഏകകണ്ഠമായി നിരക്ക് വര്‍ധനയെ പിന്തുണച്ചു.

കഴിഞ്ഞ മൂന്നുമാസമായി പണപ്പെരുപ്പം ആറ് ശതമാനത്തിലും ഉയര്‍ന്നു നില്‍ക്കുകയാണ്. 5.7ശതമാനമാ ആര്‍.ബി.ഐ പ്രതീക്ഷിച്ചിരുന്ന നിരക്ക് മാര്‍ച്ചിലെ പണപ്പെരുപ്പം 6.9 ശതമാനമാണ്. ഏപ്രിലിലെ പണപ്പെരുപ്പം ആര്‍.ബി.ഐ പുറത്തുവിട്ടില്ല.

റഷ്യ-യുക്രെയ്ന്‍ യുദ്ധം, കൂടുന്ന അസംസ്‌കൃത എണ്ണ വില സാധന സാമഗ്രികളുടെ വിലവര്‍ധന എന്നിവയും നിരക്കുയര്‍ത്തല്‍ തീരുമാനത്തിന് കാരണമായതായി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്റെ നിരക്ക് (സി.ആര്‍ ആര്‍ 50 ബേസിസിസ് പോയന്റ് ഉയര്‍ത്തി 4.5 ശതമാനമാക്കി വിവിധ ബാങ്കുകളിലുള്ള 87,000 കോടി ആര്‍.ബി.ഐയില്‍ എത്തിക്കാന്‍ സഹായിക്കുന്നതാണ് നടപടി. മേയ് 21 മുതലാണ് പുതിയ സി.ആര്‍.ആര്‍ നിരക്ക് ബാധകം.

2018 ആഗസ്റ്റിനു ശേഷമുള്ള ആദ്യ പലിശ നിരക്കുയര്‍ത്തല്‍ കൂടിയാണ് ഇത്തവണത്തേത്. അതോടൊപ്പം മുന്‍കൂട്ടി നിശ്ചയിക്കാതെ എം.പി.സി ചേര്‍ന്ന് നിരക്ക് വര്‍ധിപ്പിക്കുന്നതും ഇതാദ്യമാണ്. 2020 മേയില്‍ 40 ബേസിസ് പോയന്റ് കുറച്ചിരുന്നുവെന്നും അത് പുനഃസ്ഥാപിച്ചതായി ഇപ്പോഴത്തെ നടപടിയെ കണ്ടാല്‍ മതിയെന്നും ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 2020 മേയ് 22ന് കോവിഡ് സാഹചര്യത്തിലാണ് പല നിരക്ക് നാല് ശതമാനത്തിലേക്ക് കുത്തനെ താഴ്ത്തിയത്.

അതേസമയം, നിരക്ക് വര്‍ധന നിക്ഷേപകര്‍ക്ക് ഗുണം ചെയ്യും വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ല്‍കുന്ന ഇടക്കാല വായ്പയുടെ പലിശ നിരക്കാണ് റിപ്പൊ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശ നിരക്കായ റിവേഴ്‌സ് റിപ്പൊ നിലവിലെ 3.35 ശതമാനത്തില്‍ തുടരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.