- Trending Now:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് ഉയർത്തും. 2023 2024 സാമ്പത്തിക വർഷത്തിലെ ആദ്യ നിരക്ക് വർദ്ധന ഏപ്രിലിൽ ആദ്യവാരം ഉണ്ടാകും. നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. ഇതിൽ 25 ബേസിസ് പോയിന്റിന്റെ വർധനവാണ് ആർബിഐ വരുത്തുകയെന്നാണ് റിപ്പോർട്ട്.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലെ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ ടോളറൻസ് പരിധിയായ 6.00 ശതമാനത്തിന് മുകളിലാണ്, ജനുവരിയിൽ 6.52 ശതമാനത്തിലെത്തി, ഫെബ്രുവരിയിൽ ഇത് 6.44 ശതമാനത്തിലെത്തി, ഇതാണ് ആർബിഐ വീണ്ടും റിപ്പോ നിരക്ക് ഉയർത്താനുള്ള പ്രധാന കാരണം.
ഏപ്രിൽ മൂന്ന് മുതൽ ആറ് വരെയാണ് ആർബിഐയുടെ ധന നയ യോഗം. റിസർവ് ബാങ്ക് നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തുന്നതോടെ റിപ്പോ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.75 ശതമാനത്തിലെത്തുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
2023-24 ൽ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് നാല് ശതമാനത്തേക്കാൾ ഉയരാൻ സാധ്യതയുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ നയങ്ങൾ രൂപീകരിക്കുകയാണ് ആർബിഐയുടെ മോണിറ്ററി പോളിസി അതിനാൽ സെൻട്രൽ ബാങ്കിന്റെയും നിർണായ യോ?ഗങ്ങളിലൊന്നാണ് മോണിറ്ററി പോളിസി യോഗങ്ങൾ.
ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 6.9 ശതമാനം വളർച്ച നേടുമെന്നും പ്രവചനങ്ങളുണ്ട്. എല്ലാ വാണിജ്യ ബാങ്കുകൾക്കും ആർബിഐ പണം നൽകുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. 2020ന്റെ തുടക്കത്തിൽ കോവിഡ് ലോകത്തെ ബാധിച്ച സമയത്ത് റിപ്പോ നിരക്ക് 4 ശതമാനമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.