Sections

വായ്പ നയം പ്രഖ്യാപിച്ചു: പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

Friday, Aug 06, 2021
Reported By Admin
RBI

തുടര്‍ച്ചയായ ആറാമത്തെ പണവായ്പ നയ സമിതി യോഗത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്താതെയുള്ള പ്രഖ്യാപനം ആര്‍ബിഐ നടത്തിയത്

 

ന്യൂഡല്‍ഹി: മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയില്ല.വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് നാലു ശതമാനമായി തുടരും. റിസര്‍വ് ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് ആര്‍ബിഐ നല്‍കുന്ന പലിശനിരക്കായ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

കഴിഞ്ഞ യോഗത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ സംഭവ വികാസങ്ങളൊന്നും രാജ്യത്തുണ്ടായിട്ടില്ലെന്നും യോഗം വിലയിരുത്തി. വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും തല്‍ക്കാലം കാത്തിരുന്ന് നിരീക്ഷക്കുകയെന്ന നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചത്.

കോവിഡിനെ തുടര്‍ന്ന് അസാധാരണമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എങ്കിലും രാജ്യത്ത് ആവശ്യകത വര്‍ധിച്ചുവരുന്നതില്‍ ആര്‍ബിഐ പ്രതീക്ഷ പ്രകടിപ്പിച്ചു. തുടര്‍ച്ചയായ ആറാമത്തെ പണവായ്പ നയ സമിതി യോഗത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്താതെയുള്ള പ്രഖ്യാപനം ആര്‍ബിഐ നടത്തിയത്. വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ ആര്‍ബിഐ എത്തിയത്. 2020 മേയ് മാസത്തിലാണ് ഇതിന് മുന്‍പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.