- Trending Now:
വീട്ടിലും ഓഫീസിലും സ്വര്‍ണ്ണവും രേഖകളും അടക്കം സുരക്ഷിതത്വം വേണ്ട പല വസ്തുക്കളും സേഫായി സൂക്ഷിക്കാന്‍ നമ്മളൊക്കെ ബാങ്ക് ലോക്കറുകളെ ആശ്രയിക്കാറുണ്ട്.ഒരു നിശ്ചിത തുക ഫീസായി നല്‍കിയാണ് ലോക്കര്‍ സേവനം നാം ഉപയോഗപ്പെടുത്തുന്നത്.ബാങ്ക് ലോക്കറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശവുമായി ആര്‍ബിഐ രംഗത്തെത്തിയിരിക്കുന്നു.
ബാങ്ക് ലോക്കറുകളുടെ വിവരങ്ങള്‍ സുതാര്യമാക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം.ഓരോ ബ്രാഞ്ചിലെയും ഒഴിഞ്ഞ ലോക്കറുകളെ കുറിച്ചുള്ള വിവരങ്ങളും ലോക്കര്‍ ലഭ്യമാക്കണമെന്ന വെയിറ്റ് ലിസ്റ്റ് വിവരങ്ങളും ബാങ്കുകള്‍ തയ്യാറാക്കണം എന്നാണ് ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നു.പുതിയ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാങ്കുകള്‍ 2022 ജനുവരി മുതല്‍ പ്രവര്‍ത്തിക്കേണ്ടി വരും.
ഉപഭോക്താക്കള്‍ക്ക് ലോക്കറുകള്‍ തെരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കുന്ന രീതിയിലാകണം ഇനി മുതല്‍ ബാങ്ക് ലോക്കര്‍ പ്രവര്‍ത്തനങ്ങള്‍ ഇതനുസരിച്ച് ബാങ്ക് ശാഖകളില്‍ ഒഴിവുള്ള ലോക്കറുകളുടെ എണ്ണം അടക്കം പട്ടികയും വെയിറ്റ് ലിസ്റ്റും ബാങ്ക് സംവിധാനത്തിലോ അല്ലെങ്കില്‍ ആര്‍ബിഐ അനുവദിച്ചിട്ടുള്ള സൈബര്‍ സുരക്ഷയുള്ള കമ്പ്വൂട്ടര്‍ സംവിധാനത്തിലോ സൂക്ഷിക്കണം.
ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ലോക്കര്‍ സൗകര്യത്തിനായി അപേക്ഷിക്കാം.അതോടൊപ്പം ബാങ്കുമായി ബന്ധമില്ല ഉപഭോക്താക്കള്‍ക്കും ലോക്കര്‍ സൗകര്യം നല്‍കാന്‍ സാധിക്കും.പക്ഷെ ലോക്കറില്‍ അപകടമായ വസ്തുക്കളോ നിയമപ്രശ്‌നമുളള വസ്തുക്കളോ സൂക്ഷിക്കുന്നില്ലെന്ന് ബാങ്ക് ഉറപ്പു വരുത്തേണ്ടതുണ്ട്.ഇനി അത്തരത്തില്‍ അപകടകരമായ വസ്തു ബാങ്ക് ലോക്കറില്‍ ഉപഭോക്താവ് സൂക്ഷിച്ചതായി ബാങ്കിന് സംശമുണ്ടെങ്കില്‍ അയാള്‍ക്കെതിരെ നടപടി സ്വീകരിക്കാനും അനുവാദമുണ്ട്.
ലോക്കര്‍ ഉടമകള്‍ മരണപ്പെട്ടാല്‍ നോമിനിക്കോ നിയമപരമായ അവകാശികള്‍ സമര്‍പ്പിക്കുന്ന ക്ലെയിമിന്റെയോ അടിസ്ഥാനത്തില്‍ 15 ദിവസത്തിനുള്ളില്‍ ലോക്കര്‍ നിക്ഷേപം ബാങ്കുകള്‍ കൈമാറേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.