- Trending Now:
കാര്‍ഡ് ഡാറ്റ ദുരുപയോഗം ചെയ്യാനോ മോഷ്ടിക്കാനോ സാധ്യതയുള്ളതിനാല്‍ ആര്‍ബിഐ തടയുകയായിരുന്നു
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ടോക്കണൈസേഷന്‍ സമയപരിധി മൂന്ന് മാസം കൂടി നീട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2022 സെപ്റ്റംബര്‍ 30 വരെയാണ് സമയപരിധി നീട്ടിയത്. നേരത്തെ കാര്‍ഡ് ടോക്കണൈസേഷന്റെ അവസാന തീയതി 2022 ജൂണ്‍ 30 ആണെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. ഈ സമയപരിധിയാണ് വീണ്ടും നീട്ടിയത് നിശ്ചയിച്ചിരുന്നു
ഈ നീട്ടിയ കാലയളവ് വിവിധ രീതിയില്‍ പ്രയോജനപ്പെടുത്താം എന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍, ഒരു ഓണ്‍ലൈന്‍ കാര്‍ഡ് ഇടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ കാര്‍ഡ് നമ്പര്‍, കാലഹരണപ്പെടുന്ന തീയതി മുതലായവ പോലുള്ള കാര്‍ഡ് ഡാറ്റ സംഭരിക്കുന്നു. കാര്‍ഡ് ഉടമയുടെ സൗകര്യവും ഭാവിയില്‍ ഇടപാടുകള്‍ നടത്തുന്നതിനുള്ള സൗകര്യവും മുന്‍നിര്‍ത്തിയായിരുന്നു ഈ ശേഖരണം. എന്നാല്‍ കാര്‍ഡ് ഡാറ്റ ദുരുപയോഗം ചെയ്യാനോ മോഷ്ടിക്കാനോ സാധ്യതയുള്ളതിനാല്‍ ആര്‍ബിഐ തടയുകയായിരുന്നു.
മലയാളികളുടെ ഇഷ്ട മാംസത്തിന്റെ വില വീണ്ടും കൂടി
... Read More
ഇന്ത്യയ്ക്കകത്തും ഇത്തരം ഡാറ്റ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തിയത്. അതിനാല്‍, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, കാര്‍ഡ് നെറ്റ്വര്‍ക്കുകളും കാര്‍ഡ് വിതരണക്കാരും ഒഴികെയുള്ള സ്ഥാപനങ്ങളോട് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റ സംഭരിക്കരുതെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. കൂടാതെ ടോക്കണൈസേഷന്‍ ചട്ടം പുറത്തിറക്കുകയും ചെയ്തു. ഇതുവഴി കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം 'ടോക്കണുകള്‍' നല്‍കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.