- Trending Now:
ഫോറെക്‌സ് ട്രേഡിംഗില്‍ കര്‍ശന നിയന്ത്രണ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. 34 ഓണ്‍ലൈന്‍ ട്രേഡിങ് സൈറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തി. ഫെമ നിയമത്തെ അടിസ്ഥാനമാക്കിയാണ് റിസര്‍വ് ബാങ്കിന്റെ നടപടി.അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകര്‍ തിരിച്ചറിയണമെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളുടെ കറന്‍സികള്‍ തമ്മിലുള്ള വിനിമയമാണ് ഫോറെക്‌സ് ട്രേഡിംഗില്‍ നടക്കുന്നത്.ഓരോ സമയങ്ങളില്‍ കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച്് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്റ്റോകറന്‍സി ഇന്ത്യക്കാരുടെ കൈയ്യില്‍... Read More
ഫോറെക്‌സ് (FX) എന്നത് നിരവധി ദേശീയ കറന്‍സികള്‍ ട്രേഡ് ചെയ്യപ്പെടുന്ന ഒരു മാര്‍ക്കറ്റ് പ്ലേസ് ആണ്. ഇത് ഏറ്റവും ദ്രാവകവും വലുതുമാണ്വിപണി ലോകമെമ്പാടും ട്രില്യണ്‍ കണക്കിന് ഡോളര്‍ ഓരോ ദിവസവും വിനിമയം ചെയ്യപ്പെടുന്നു. ഇവിടെ ആവേശകരമായ ഒരു വശം അതൊരു കേന്ദ്രീകൃത വിപണിയല്ല എന്നതാണ്; മറിച്ച്, ഇത് ബ്രോക്കര്‍മാര്‍, വ്യക്തിഗത വ്യാപാരികള്‍, സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ ഒരു ഇലക്ട്രോണിക് ശൃംഖലയാണ്.
നിക്ഷേപത്തിന് അനുയോജ്യമായ വയാണോ ക്രിപ്റ്റോ കറന്‍സികള്‍ ?... Read More
USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യന്‍ രൂപ അടിസ്ഥാനമായിട്ടുള്ള മുഖ്യമായും ഈ നാല് ജോഡി കറന്‍സികളാണ് ഇന്ത്യയില്‍ നിയമാനുസൃതമായി ഫോറെക്‌സ് ട്രേഡിംഗ് ചെയ്യാന്‍ സാധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.