Sections

ഇൻഡസ് ഇൻഡ് ബാങ്ക് സുരക്ഷിതമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Monday, Mar 17, 2025
Reported By Admin
RBI Confirms IndusInd Bank's Strong Financial Position | Depositors' Funds Safe

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇൻഡസ് ഇൻഡ് ബാങ്കിന്റെ സാമ്പത്തിക നില ശക്തമായി തുടരുന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ വേഗത്തിൽ പരിഹരിക്കപ്പെടുന്നതിനാൽ നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർ.ബി.ഐ അറിയിച്ചു.

ബാങ്കിന്റെ മൂലധന സ്ഥിതി, സാമ്പത്തിക ശേഷി, പ്രൊവിഷൻ കവറേജ് അനുപാതം എന്നിവ ശക്തമായി തുടരുന്നുണ്ട്. ഇത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി സ്ഥിരമായി തുടരുന്നുവെന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി.

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അവരുടെ പണം സുരക്ഷിതമാണ്. ഇൻഡസ് ഇൻഡ് ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 16.46 ശതമാനവും പണലഭ്യത അനുപാതം 113 ശതമാനവുമാണ്. ബാങ്കിന്റെ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച് വരുന്നതിനാൽ നിലവിൽ ധനസ്ഥിതിയെക്കുറിച്ച് നിക്ഷേപകർക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല.

ഊഹാപോഹങ്ങൾ നിറഞ്ഞ റിപ്പോർട്ടുകൾ അവഗണിച്ച് സാമ്പത്തിക താൽപ്പര്യങ്ങൾ നന്നായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പാക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.