- Trending Now:
യുപിഐ സേവനത്തിന്റെ സാധ്യത വിപുലമാക്കാൻ നടപടിയുമായി റിസർവ് ബാങ്ക്. യുപിഐ വഴി ബാങ്ക് വായ്പ നൽകാൻ റിസർവ് ബാങ്ക് അനുമതി നൽകി. ബാങ്കുകൾ മുൻകൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകൾ യുപിഐ വഴി നൽകാനാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്.
നിലവിൽ നിക്ഷേപങ്ങൾക്കാണ് പ്രധാനമായി യുപിഐ സേവനം ഉപയോഗിക്കുന്നത്. യുപിഐ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം.പണനയം പ്രഖ്യാപിച്ച് കൊണ്ട് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് പുതിയ തീരുമാനം അറിയിച്ചത്.
യുപിഐ വഴിയും ബാങ്ക് വായ്പ ലഭ്യമാക്കാനാണ് അനുമതി. വായ്പ നേടുന്നതിന് ഉപഭോക്താക്കൾ സാധാരണയായി നേരിടുന്ന അമിത സമയവും കൂടുതൽ പ്രയത്നവും ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും. ചെലവ് കുറഞ്ഞ സംവിധാനം ആയത് കൊണ്ട് ബാങ്കുകൾക്കും യുപിഐ വഴിയുള്ള വായ്പ വിതരണം സുഗമമായി നടത്താൻ സാധിക്കും. ഉപഭോക്താക്കളെ സംബന്ധിച്ച് കുറഞ്ഞ ചെലവിൽ വായ്പ ലഭിക്കാനുള്ള അവസരമാണ് ഇത് വഴി സാധ്യമാകുക എന്ന് വിദഗ്ധർ പറയുന്നു.
ബാങ്കുകൾ മുൻകൂട്ടി അനുവദിച്ച വായ്പ തുകയാണ് ക്രെഡിറ്റ് ലൈൻ വായ്പകൾ. മുൻകൂട്ടി അനുവദിച്ച തുകയിൽ ഉപയോക്താവിന് ആവശ്യമായത് മാത്രം പിൻവലിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനാൽ പിൻവലിച്ച തുകയ്ക്ക് മാത്രമേ പലിശ വരികയുള്ളൂ. ഇത് ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യുന്നതാണ്. അതിനാൽ യുപിഐ വഴി ഈ സംവിധാനം വരുന്നത് ഉപയോക്താവിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.