Sections

കേരളത്തില്‍ ആദ്യമായി ഇലക്ട്രീഷ്യന്മാര്‍ക്ക് സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷനില്‍ സൗജന്യ പരിശീലനം സംഘടിപ്പിച്ചു 

Sunday, Mar 13, 2022
Reported By Ambu Senan
Ray1 solar

 

കേരളത്തില്‍ തന്നെ ആദ്യമായി സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍, ഓണ്‍-ഗ്രിഡ്-ഓഫ് ഗ്രിഡ് സിസ്റ്റംങ്ങളുടെ പ്രവര്‍ത്തനം, സോളാര്‍ പാനലുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം, വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് എങ്ങനെ ഇതിന് വേണ്ടിയുള്ള അനുമതികള്‍ വാങ്ങാം തുടങ്ങിയ കാര്യങ്ങള്‍ ഇലക്ട്രീഷ്യന്മാര്‍ക്ക് മനസിലാക്കി കൊടുക്കുന്നതിനായി റേ 1 സോളാര്‍ ഏകദിന പരിശീലനം മാര്‍ച്ച് 13 ഞായറാഴ്ച സംഘടിപ്പിച്ചു. വൈകിട്ട് 3  മുതല്‍ 5 വരെയായിരുന്നു പരിശീലനം. റേ വണ്‍ സോളാറിന്റെ മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷന് സമീപമുള്ള എംഎസ്എസ് ആര്‍ക്കേഡില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലാണ് പരിശീലനം നടന്നത്.

ഇലക്ട്രിക്കല്‍ എഞ്ചിനിയറും സോളാര്‍ ഇന്‍സ്റ്റലേഷനില്‍ വൈദഗ്ധ്യം നേടിയ റേ 1 സോളാറിന്റെ ചീഫ് ടെക്‌നിഷ്യന്‍ അഖില്‍ എം ക്ലാസ് നയിച്ചു. റേ 1 സോളാര്‍ ഡയറക്ടര്‍ പ്രശാന്ത് സുകുമാരന്‍ പരിപാടിയില്‍ സ്വാഗതം പറഞ്ഞു.  

ഓണ്‍ലൈനില്‍ രെജിസ്‌ട്രേഷന്‍ നടത്തിയവര്‍ കൂടാതെ സ്‌പോട് രെജിസ്റ്റര്‍ ചെയ്തും നിരവധി പേര്‍ ക്ലാസില്‍ പങ്കെടുത്തു. ഇലക്ട്രീഷ്യന്‍മാരെ കൂടാതെ സോളാര്‍ ഇന്‍സ്റ്റലേഷനെക്കുറിച്ച് പഠിക്കുന്നതിനും അറിയുന്നതിനുമായി വിദ്യാര്‍ഥികളും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വരെയും ക്ലാസില്‍ പങ്കെടുത്തു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.