- Trending Now:
തിരുവനന്തപുരം: റേ 1 അക്കാഡമി ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗം പനച്ചമൂട് ഗായത്രി കല്യാണമണ്ഡപത്തിൽ വച്ച് സംഘടിപ്പിച്ചു. കെ എസ് സുനിൽ സ്വാഗതം ആശംശിച്ച യോഗം ട്രസ്റ്റ് പ്രസിഡന്റ് ശ്രീ രഘുവരൻ നായർ ഉദ്ഘാടനം നിർവഹിച്ചു.
ട്രസ്റ്റ് സെക്രട്ടറി സജീവ് എസ്, 2025 ജൂൺ മാസത്തിൽ അധ്യയന വർഷം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളും നിർദ്ദേശങ്ങളും അടങ്ങിയ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ട്രസ്റ്റിന്റെ മുഴുവൻ അംഗങ്ങളും കൂട്ടായി പ്രവർത്തിക്കണമെന്ന് തീരുമാനമായി.
വിജയൻ, രാമചന്ദ്രൻ നായർ (രാമൻ), ഹരി, അനിൽകുമാർ, ദിലീപ്, കാർത്തികേയൻ, രാജശേഖരൻ നായർ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. യോഗത്തിന്റെ അവസാനത്തിൽ കെ വി വിമോദ് കൃതജ്ഞത രേഖപ്പെടുത്തി.
ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സ്‌കൂളിന്റെ പ്രവർത്തനം 2025 അധ്യയന വർഷത്തിൽ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കായി ട്രസ്റ്റ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, യോഗത്തിൽ പങ്കെടുത്ത എല്ലാവരും അതിനായി കൂട്ടായ്മയായി പ്രവർത്തിക്കാനുമുള്ള തീരുമാനം യോഗം കൈക്കൊണ്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.