Sections

രവീഷ് കുമാറിന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍ മണിക്കൂറുകള്‍ കൊണ്ട് മില്യണ്‍

Thursday, Dec 01, 2022
Reported By admin
Ravish Kumar Indian journalist

ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്ത്, പ്രൈംടൈം എന്നീ ജനകീയ പരിപാടികള്‍ ടിവി ചാനലില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് രവീഷ് കുമാര്‍

 

എന്‍ഡിടിവി സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ചുമതലയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ രവീഷ് കുമാറിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ക്ക് വന്‍ പ്രേക്ഷക പിന്തുണ. ഒറ്റദിവസം കൊണ്ട് പത്ത് ലക്ഷം പിന്നിട്ട് കുതിക്കുകയാണ് രവീഷ് കുമാറിന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍. തന്റെ മേല്‍വിലാസം ഇനി ഇവിടെയാണെന്ന് അറിയിച്ച രവീഷ് കുമാര്‍ യൂട്യൂബ്, ട്വിറ്റര്‍ പേജുകളിലൂടെ പ്രേക്ഷക പിന്തുണ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് 26 വര്‍ഷത്തെ എന്‍ഡിടിവിയിലെ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് രാജിവെച്ചത്. രാജ്യത്ത് ജനാധിപത്യം ഭീഷണി നേരിടുന്ന ഇക്കാലത്ത് അധികാരികളോട് നിരന്തരം ചോദ്യം ചോദിച്ചുകൊണ്ടിരിക്കാന്‍ നിങ്ങളുടെ പിന്തുണ തുടര്‍ന്നും വേണമെന്നാണ് രവീഷ് കുമാര്‍ ആവശ്യപ്പെട്ടത്.

എന്‍ഡിടിവിയിലെ മറ്റ് ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് അയച്ച ഇ മെയില്‍ വഴിയാണ് രവീഷ് കുമാറിന്റെ രാജി പുറത്തറിയുന്നത്. രവീഷിനെപ്പോലെ ജനങ്ങളെ സ്വാധീനിച്ച വളരെ ചുരുക്കം മാധ്യമപ്രവര്‍ത്തകരേയുള്ളൂവെന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിയും. ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ മികച്ച പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.' എന്നായിരുന്നു മെയിലിന്റെ ഉള്ളടക്കം. സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായിരുന്നു രവീഷ് കുമാര്‍. അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പുതിയ സംരംഭങ്ങള്‍ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മെയിലില്‍ പറയുന്നു.

ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്ത്, പ്രൈംടൈം എന്നീ ജനകീയ പരിപാടികള്‍ ടിവി ചാനലില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് രവീഷ് കുമാര്‍. രാജ്യത്തെ ജനകീയ വിഷയങ്ങളില്‍ താഴെ തട്ടിലെത്തി മികച്ച റിപ്പോര്‍ട്ടിംഗ് നടത്തിയതിലൂടെ ശ്രദ്ധേയനായിരുന്നു രവീഷ് കുമാര്‍. മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് രണ്ട് തവണ രാംനാഥ് ഗോയങ്കെ പുരസ്‌കാരവും മഗ്‌സസെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.