- Trending Now:
കാര്‍ഡ് ഉടമകള്‍ക്ക് ബാങ്കിലോ എടിഎമ്മിലോ പോകാതെ റേഷന്‍ കടകളില്‍നിന്ന് പണം പിന്‍വലിക്കാനാകുന്ന എടിഎം സമാന ബാങ്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും
പാല്‍ മുതല്‍ എടിഎം വരെ ഒരു കുടക്കീഴില്‍ ഒരുക്കാനൊരുങ്ങി സര്‍ക്കാര്‍. റേഷന്‍കടകളെ കെ-സ്റ്റോറുകളാക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ പദ്ധതിയിടുന്നത്. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലുള്ള സ്റ്റോറുകള്‍ സജ്ജീകരിക്കാനാണ് പദ്ധതിയിടുന്നത്.
സപ്ലൈകോ ഔട്ട്ലെറ്റുകള്‍, റേഷന്‍ കടകള്‍, മില്‍മ ബൂത്തുകള്‍, ഇ-സേവനങ്ങള്‍, മിനി എടിഎമ്മുകള്‍ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് സംവിധാനം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും അഞ്ചു കെ-സ്റ്റോറുകള്‍ വീതം തുറക്കാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്.
മാവേലി സ്റ്റോറുകള്‍വഴി നിലവില്‍ നല്‍കിവരുന്ന 13 ഇന സബ്‌സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കെ-സ്റ്റോറിലൂടെ വില്‍ക്കും. കാര്‍ഡ് ഉടമകള്‍ക്ക് ബാങ്കിലോ എടിഎമ്മിലോ പോകാതെ റേഷന്‍ കടകളില്‍നിന്ന് പണം പിന്‍വലിക്കാനാകുന്ന എടിഎം സമാന ബാങ്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും. ഘട്ടംഘട്ടമായി സംസ്ഥാനത്തെ 14000ത്തോളം റേഷന്‍ കടകളും സ്മാര്‍ട്ടാക്കുകയാണ് ലക്ഷ്യം.
രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ബാങ്കുകള്‍, അക്ഷയകേന്ദ്രം, മാവേലി സ്റ്റോര്‍ എന്നിവ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 300 ചതുരശ്ര അടിയുള്ള റേഷന്‍ കടകളെയാണ് കെ-സ്റ്റോറിനായി പരിഗണിക്കുക. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള റേഷന്‍കടകളുടെ പശ്ചാത്തല സൗകര്യം വിപുലമാക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.