Sections

റേഷന്‍ കാര്‍ഡ് പിങ്ക് ആക്കാം, അവസാന തീയതി എത്താറായി; എങ്ങനെ അപേക്ഷിക്കാം? 

Saturday, Oct 08, 2022
Reported By admin
ration

 

നിങ്ങളുടെ പൊതു വിഭാഗത്തില്‍പ്പെട്ട നീല/വെള്ള റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാവിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) മാറ്റാന്‍ ആഗ്രഹമുണ്ടോ ? അര്‍ഹതയുള്ളവര്‍ക്ക് അതിനു ഇപ്പോള്‍ അവസരമുണ്ട്. ഒക്ടോബര്‍ 31 വരെയാണ് തീയതി. ഉടനെ അപേക്ഷിച്ചോളൂ. 

എങ്ങനെ അപേക്ഷിക്കണം

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തൊട്ടടുത്ത അക്ഷയ കേന്ദ്രത്തില്‍ ഇതിനുള്ള സൗകര്യമുണ്ട്. അപേക്ഷിക്കുന്നവര്‍ അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡില്‍ ലിങ്ക് ചെയ്തിരിക്കണം. ഒക്ടോബര്‍ 31 വരെ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. നിങ്ങളുടെ വാര്‍ഡ് മെമ്പര്‍ / കൗണ്‍സിലറില്‍ നിന്ന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കും.

അര്‍ഹത ആര്‍ക്കെല്ലാം?

ആശ്രയ പദ്ധതിയിലെ കുടുംബം

ആദിവാസി

കാന്‍സര്‍, ഡയാലിസിസ്, എച്ച്ഐവി, ഓട്ടിസം, കുഷ്ഠരോഗം, 100% തളര്‍ച്ച ബാധിച്ച രോഗികള്‍

അവയവമാറ്റം നടത്തിയവര്‍, അംഗപരിമിതര്‍

നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത, വിവാഹ മോചിത) കുടുംബനാഥ ആയിട്ടുള്ള കുടുംബങ്ങള്‍ (പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ കാര്‍ഡില്‍ പാടില്ല)

അയോഗ്യതയുള്ളവര്‍

കാര്‍ഡിലെ ഏതെങ്കിലും അംഗം സര്‍ക്കാര്‍/പൊതുമേഖല ജീവനക്കാരന്‍

ആദായ നികുതി നല്‍കുന്നവര്‍

ജോലിയില്‍ നിന്ന് വിരമിച്ച് പെന്‍ഷന്‍ ലഭിക്കുന്നവര്‍

1000 ചതുരശ്ര അടി വീടുള്ളവര്‍

നാലോ അതിലധികമോ ചക്ര വാഹന ഉടമ (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴികെ)

പ്രൊഫഷണല്‍സ് (ഡോക്ടര്‍, എന്‍ജിനീയര്‍, അഭിഭാഷകര്‍, ഐടി, സിഎ തുടങ്ങിയവര്‍)

കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരേക്കര്‍ സ്ഥലം (എസ്ടി വിഭാഗം ഒഴികെ)

25000 രൂപ പ്രതിമാസ വരുമാനം (എന്‍ആര്‍ഐയുടേത് ഉള്‍പ്പെടെ)


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.