- Trending Now:
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 4 ദിവസമായി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു രത്തൻ ടാറ്റയുടെ അന്ത്യം. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി വെൻറിലേറ്ററിൻറെ സഹായത്തോടെയായിരുന്നു രത്തൻ ടാറ്റ കഴിഞ്ഞിരുന്നത്.
1991 മുതൽ 2012 വരെ 21 വർഷം ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു രത്തൻ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തിയത് രത്തൻ ടാറ്റയുടെ കാലത്താണ്. ടെറ്റലി, ജാഗ്വാർ, ലാൻഡ് റോവർ, കോറസ് എന്നീ അന്താരാഷ്ട്ര ഭീമൻമാരെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത് രത്തൻ ടാറ്റ ചെയർമാനായിരിക്കുമ്പോഴാണ്. 2012 ഡിസംബർ 28ന് ടാറ്റ ഗ്രൂപ്പിലെ എക്സിക്യൂട്ടീവ് അധികാരങ്ങൾ രത്തൻ ടാറ്റ രാജിവച്ചു. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.